കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ മഞ്ഞുമല അടിയോടെ കൊണ്ടുവരുന്നു; അന്റാര്‍ട്ടിക്കയില്‍ നിന്ന്, ഞെട്ടലോടെ ലോകം!!

മസ്ദര്‍ സിറ്റി കേന്ദ്രമായ യുഎഇയിലെ സ്വകാര്യ കമ്പനിയായ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ആണ് ഈ ഉദ്യമത്തിന് തുടക്കമിടുന്നത്.

  • By Ashif
Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം തേടി യുഎഇയുടെ സാഹസിക നീക്കം. അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകള്‍ വലിച്ചുകൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. ലോകം ആശ്ചര്യത്തോടെ കണ്ട പലതും കാണിച്ച യുഎഇക്കാരുടെ മറ്റൊരു പ്രയത്‌നത്തിനാണ് ഇപ്പോള്‍ തുടക്കമാകുന്നത്.

മസ്ദര്‍ സിറ്റി കേന്ദ്രമായ യുഎഇയിലെ സ്വകാര്യ കമ്പനിയായ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ആണ് ഈ ഉദ്യമത്തിന് തുടക്കമിടുന്നത്. രാജ്യത്ത് രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് ഒരു പരിഹാരം എന്ന നിലയ്ക്കാണ് ഈ പുറപ്പാട്.

മഞ്ഞുമലകള്‍ കപ്പലില്‍

മഞ്ഞുമലകള്‍ കപ്പലില്‍ കെട്ടി വലിച്ചു കൊണ്ടുവരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. യുഎഇ എമിറേറ്റ്‌സ് ആയ ഫുജൈറയില്‍ നിന്നു 12600 കിലോമീറ്റര്‍ ദൂരമുണ്ട് അന്റാര്‍ട്ടിക്കന്‍ മഞ്ഞുമലകളിലേക്ക്.

നല്ല കുടിവെള്ളം കിട്ടും

നല്ല കുടിവെള്ളം യുഎഇയില്‍ വിതരണം ചെയ്യുകയാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോയുടെ ലക്ഷ്യം. ഒരു മഞ്ഞുമല മാത്രം കൊണ്ടുവന്നാല്‍ 10 ലക്ഷം പേര്‍ക്ക് അഞ്ചുവര്‍ഷത്തിലധികം കാലം കുടിവെള്ളം ലഭിക്കാന്‍ മതിയാകുമെന്നാണ് കമ്പനിയുടെ വാദം.

ഒരു വര്‍ഷം എടുക്കും

ഒരു മഞ്ഞുമല അന്റാര്‍ട്ടിക്കയില്‍ നിന്നു യുഎഇയിലേക്ക് എത്തിക്കുന്നതിന് ഒരു വര്‍ഷം എടുക്കുമെന്നാണ് കരുതുന്നത്. ഇതിനായി കമ്പനി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വന്‍ സാമ്പത്തിക ചെലവുള്ള പദ്ധതിക്ക് സാങ്കേതിക വിദ്യയുടെ സഹായവും ആവശ്യമാണ്.

ഉറച്ചുകിടക്കുന്ന മഞ്ഞുമലകള്‍

അന്റാര്‍ട്ടിക്കയില്‍ ഉറച്ചുകിടക്കുന്ന മഞ്ഞുമലകള്‍ പൊട്ടിക്കുന്നത് തന്നെ ഏറെ ശ്രമകരമായ ദൗത്യമാണ്. പക്ഷേ എല്ലാം പ്രയാസങ്ങളും കുടിവെള്ളത്തിന് വേണ്ടി മാറ്റി വയ്ക്കുകയാണ് കമ്പനി. മാത്രമല്ല, മറ്റു ചില ലക്ഷ്യവും കമ്പനിക്കുണ്ട്.

വിനോദ സഞ്ചാര മേഖല

വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്നതിന് ഈ പദ്ധതി ഗുണം ചെയ്യുമെന്നും കമ്പനി കരുതുന്നു. കടല്‍ വഴി കെട്ടിവലിച്ച് മഞ്ഞുമലകള്‍ കൊണ്ടുവരുന്നതിലൂടെ മേഖലയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് അണിയറിയിലുള്ളവരുടെ വിശ്വാസം.

കാലാവസ്ഥ മാറും, മഴ കിട്ടും

മഞ്ഞുമല രാജ്യത്തിന്റെ തീരത്ത് എത്തുന്നതോടെ കാലാവസ്ഥയിലും കാര്യമായ മാറ്റം പ്രകടമാകുമെന്നാണ് കമ്പനി ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് സുലൈമാന്‍ അല്‍ ശേഹി പറയുന്നത്. മേഖലയില്‍ മഴ ലഭിക്കുന്നതിനും ഇതൊരു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

2018ല്‍ പദ്ധതി നടപ്പാകും

2018ല്‍ യുഎഇ മഞ്ഞുമല പദ്ധതി നടപ്പാകും. പദ്ധതിയുടെ സാധ്യത തങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. വലിയ ഐസ് ബ്ലോക്കുകള്‍ പൊട്ടിച്ച് കൂറ്റന്‍ ടാങ്കുകളിലാക്കിയാണ് കടലിലൂടെ കെട്ടിവലിക്കുകയെന്നും അബ്ദുല്ല മുഹമ്മദ് പറഞ്ഞു.

ഏറ്റവും ശുദ്ധമായ കുടിവെള്ളം

യുഎഇയുടെ തീരത്തെത്തിച്ച ശേഷം കുടിവെള്ളമാക്കാനുള്ള പ്രകൃയ ആരംഭിക്കും. പദ്ധതി വിജയകരമായാല്‍ ലോകത്ത് ഏറ്റവും ശുദ്ധമായ കുടിവെള്ളം കിട്ടുന്ന രാജ്യം യുഎഇയായിരിക്കും. കോടികള്‍ ചെലവുള്ള പദ്ധതിയാണിതെന്നും അബ്ദുല്ല മുഹമ്മദ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

അന്റാര്‍ട്ടിക്കയെ കുറിച്ച്

ഭൂമിയുടെ തെക്കേ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. 98 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്ന ഈ വന്‍കര യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവയേക്കാള്‍ വലുതാണ്. അന്റാര്‍ട്ടിക്കയെ ആവരണം ചെയ്തിരിക്കുന്ന ശരാശരി മഞ്ഞിന്റെ കനം 1.6 കിലോമീറ്ററാണ്.

മനുഷ്യവാസമില്ലാത്ത ഭൂഖണ്ഡം

മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും ഇതുതന്നെയാണ്. അതുകൊണ്ട് തന്നെ ഏറെ കാലം ഇവിടെക്കുള്ള യാത്രയും തങ്ങലും പ്രയാസം സൃഷ്ടിക്കും. യുഎഇ കമ്പനി എത്ര കാലം ഇവിടെ തമ്പടിക്കുമെന്ന കാര്യം വിശദീകരിച്ചിട്ടില്ല.

യുഎഇയുടെ കാര്യം വിചിത്രമാണ്

എന്നാല്‍ യുഎഇയുടെ കാര്യത്തില്‍ എല്ലാം വിചിത്രമാണ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്നവരാണ് അവിടുത്തെ ജനങ്ങളും ഭരണാധികാരികളും. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നിര്‍മാണവും ഇത്തരം സാഹസിക ചിന്തയില്‍ നിന്നാണ് ഉടലെടുത്തത്.

English summary
In a bid to tackle the water scarcity in United Arab Emirates, a private firm based in Masdar City claims it can solve the problem by towing an iceberg from Antartica. The firm, National Advisor Bureau, plans to send across a ship to the south pole and haul the iceberg nearly 12,600 km to Fujairah, one of the seven emirates in UAE.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X