കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിനെ മര്യാദ പഠിപ്പിയ്ക്കാന്‍ മെത്തയുടെ അടിയിലാക്കി, കുഞ്ഞ് മരിച്ചു, 19കാരിയായ അമ്മ അറസ്റ്റില്‍

Google Oneindia Malayalam News

മെംഫിസ്: കുസൃതിക്കാരാനായ രണ്ട് വയസുകാരനെ മര്യാദ പഠിപ്പിയ്ക്കാന്‍ 19കാരിയായ അമ്മ കുഞ്ഞിനെ മെത്തയുടെ അടിയിലാക്കി, കുഞ്ഞ് മരിച്ചു. ടെന്നസിയിലെ ഷെല്‍ബിയിലാണ് സംഭവം. കുസൃതി കാട്ടിയതിനാണ് അമ്മ കുഞ്ഞിനെ മെത്തയുടെ അടിയലാക്കിയത്. റാവന്‍ ക്യംപെല്‍ എന്ന യുവതിയാണ് കുഞ്ഞിനെ കൊന്ന കേസില്‍ വിചാരണ നേരിടുന്നത്.

20-30 മിനിട്ട് കുഞ്ഞിനെ മെത്തയ്ക്കടിയില്‍ തന്നെ കിടത്തിയ അമ്മ പിന്നീട് കാണുന്നത് ശ്വാസം നിലച്ച കുഞ്ഞിനെയാണ്. രണ്ട് വയസുകാരനായ കുഞ്ഞിനാണ് സ്വന്തം അമ്മയുടെ കൈയ്യില്‍ നിന്ന് തന്നെ ഇത്തരമൊരു ദുര്‍വിധിയുണ്ടാകുന്നത്.നിര്‍ജലീകരണവും ശരീരത്തിന്റെ ഉഷ്മാവ് ക്രമാതീതമായ ഉയര്‍ന്നതുമാണ് കുട്ടി മരിയ്ക്കാന്‍ കാരണമായത്.

Mattress

കൊലപാതക കുറ്റം തന്നെയാണ് ഷെല്‍ബി ജില്ലാക്കോടതി യുവതിയ്ക്ക് മേല്‍ ചുമത്തിയത്. യുവതിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ശരീരത്തില്‍ കടിയേറ്റ പാടുകളും കണ്ടെത്തി.

English summary
Toddler dies after mom puts him under mattress.Autopsy showed boy died of dehydration and hyperthermia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X