കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിളച്ച ഉരുളകിഴങ്ങ് കറിയില്‍ വീണ് 2വയസുകാരന്‍ മരിച്ചു

  • By Meera Balan
Google Oneindia Malayalam News

കൊളംബോ: തിളച്ച ഉരുളകിഴങ്ങ് കറിയില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു. ശ്രീലങ്കയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ എത്തിയ കുഞ്ഞാണ് മരിച്ചത്. പലാമയിലുള്ള ബന്ധുവീട്ടില്‍ ധര്‍മ്മം കൊടുക്കുന്ന ചടങ്ങിനെത്തിയതായിരുന്നു കുട്ടിയും കുടുംബവും.

ചടങ്ങിന് വേണ്ടി ധാരാളം ഭക്ഷണവും തയ്യാറാക്കിയിരുന്നു. ഇത് വിളമ്പുന്നതിനായി അമ്മ അടുക്കളയിലേയ്ക്ക് പോയതെടെ കുഞ്ഞും പിന്നാലെ കൂടി. അടുപ്പില്‍ നിന്നും തിളച്ച ഉരുളക്കിങ്ങ് കറി കുട്ടിയുടെ അമ്മ നിലത്തേയ്ക്ക് മാറ്റി വച്ചു. അടപ്പ് മാറ്റി വിളമ്പുന്നതിനിടെ യുവതി കുട്ടിയെ ശ്രദ്ധിച്ചില്ല.

Sri Lanka

അമ്മയ്ക്ക് പിന്നാലെ വന്ന കുഞ്ഞാകട്ടേ പാത്രത്തിലേയ്ക്ക് എത്തി നോക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ബാലന്‍സ് തെറ്റി ചൂട് കറിയിലേയ്ക്ക് വീഴുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. ഏപ്രില്‍ 19നായിരുന്നു സംഭവം. കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. മാതാപിതാക്കളുടെ അശ്രദ്ധ മൂലം കുട്ടികള്‍ക്ക് ഇത്തരത്തില്‍ ദാരുണമായ അന്ത്യം ഉണ്ടാകുന്ന സംഭവങ്ങള്‍ ഒട്ടേറെ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

English summary
Toddler falls into boiling curry, dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X