കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ആ കല്ലറ ! ചുരുള്‍ നിവര്‍ത്താത്ത രഹസ്യങ്ങള്‍..!! ലോകത്തിന് മുന്നിലേക്ക്!

  • By അനാമിക
Google Oneindia Malayalam News

ജറുസലേം: ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം കുരിശില്‍ മരിച്ച യേശു ക്രിസ്തുവിനെ അടക്കിയെന്ന് കരുതപ്പെടുന്ന ജറുസലേമിലെ കല്ലറ ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നു. വിശുദ്ധ കല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം കല്ലറ തുറന്നപ്പോള്‍ ചുരുളഴിയാത്ത നിരവധി രഹസ്യങ്ങളുടെ വാതില്‍ തുറക്കുമെന്നായിരുന്നു ലോകം പ്രതീക്ഷിച്ചത്.

Read Also: ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ അതിരാവിലെ റോഡില്‍..!! കൂടെ 'ഇയാളും'..!! എന്താണെന്നല്ലേ..?

Read Also: പ്രണയാഭ്യര്‍ത്ഥന നിരസിച്ചു..പതിനാറുകാരിയോട് മുപ്പതുകാരന്‍ പട്ടാപ്പകല്‍ ചെയ്തത്..!!

200 വർഷങ്ങൾക്ക് ശേഷം

200 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ക്രിസ്തുവിന്റെ കല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 1810ലായിരുന്നു അവസാനമായി കല്ലറ പുതുക്കിപ്പണിഞ്ഞത്. അന്നുണ്ടായ തീപിടുത്തത്തില്‍ കല്ലറയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

മൃതശരീരം ഇല്ലാത്ത ഏക കല്ലറ

പുരാതന ജെറുസലേമിലെ പള്ളിയ്ക്കകത്താണ് യേശുവിനെ അടക്കം ചെയ്തുവെന്ന് വിശ്വസിക്കുന്ന കല്ലറയുള്ളത്. ലോകത്തെ മൃതശരീരം ഇല്ലാത്ത ഏക കല്ലറ എന്നുകൂടി ഇതറിയപ്പെടുന്നു. ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍ എന്നാണീ പള്ളി അറിയപ്പെടുന്നത്.

കാര്യമായ കേടുപാടുകളില്ല

മാര്‍ബിളില്‍ പണിത എഡിക്യൂള്‍ എന്ന പ്രത്യേക കുടീരത്തിന് ഉള്ളിലായാണ് കല്ലറയുള്ളത്. കല്ലറയ്ക്ക് ഇത്രയും നാളുകള്‍ക്ക് ശേഷവും കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. ഗ്രീക്ക് സംഘമാണ് കല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

നാലാം നൂറ്റാണ്ടിൽ കണ്ടെത്തി

നാലാം നൂറ്റാണ്ടിലാണ് ഈ കല്ലറ കണ്ടെത്തുന്നത്. പന്ത്രണ്ടാം നൂറ്റാറ്റില്‍ കല്ലറയ്ക്ക് സംരക്ഷത്തിനായി കെട്ടിടം പണിതു. ഏറെ നാള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കല്ലറ റഓമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്റെ അമ്മ ഹെലേന കണ്ടെത്തിയതോടെയാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

നൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള രഹസ്യങ്ങള്‍

ആതന്‍സ് സാങ്കേതിക സര്‍വ്വകലാശാലയും നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്ന് കല്ലറയില്‍ പര്യവേഷണവും നടത്തുകയുണ്ടായി. യേശുവിന്റെ കല്ലറയില്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്.

തർക്കം മൂലം വൈകി

റോമന്‍ കത്തോലിക്ക, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍ സഭകള്‍ക്കാണ് ഈ പള്ളിയുടേയും കല്ലറയുടേയും അധികാരം. ഇവര്‍ തമ്മിലുള്ള തര്‍ക്കം നിമിത്തമാണ് പള്ളിയുടെ പുനരുദ്ധാരണം ഇത്രയും നാള്‍ വൈകിയത്.

പുതുക്കിയില്ലെങ്കിൽ തകരും

ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുതുക്കിപ്പണിത കെട്ടിടം തകര്‍ന്നുപോകാനുള്ള സാധ്യതയെക്കുറിച്ചുള്ള ആലോചനകളാണ് പുനരുദ്ധാരണം എന്ന തീരുമാനത്തിലേക്ക് സഭകളെ എത്തിച്ചത്. ഇത് പ്രകാരം തര്‍ക്കങ്ങളെല്ലാം സഭകള്‍ ഒത്തുതീര്‍ത്തു.

ചിലവായത് വൻതുക

ഏകദേശം 33 ലക്ഷം ഡോളറാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവായത്. മൂന്ന് സഭകളും തുല്യമായി ഈ ചിലവ് വഹിച്ചു. കൂടാതെ ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയുടേത് അടക്കമുള്ള വന്‍തുകകള്‍ സംഭാവനയായും ലഭിച്ചു.

കരുത്തുറ്റ പുനർനിർമ്മാണം

കല്ലറ സ്ഥിതി ചെയ്യുന്ന അള്‍ത്താര പൂര്‍ണമായും പുതുക്കിപ്പണിഞ്ഞു. ഭൂകമ്പം അടക്കമുള്ള പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ തക്കവണ്ണമാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്.

English summary
The tomb of Jesus in Jerusalem has been resurrected to its former glory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X