കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധന് കാണിക്കയായി ഐഫോണ്‍ സിക്‌സ്

  • By Gokul
Google Oneindia Malayalam News

ബെയ്ജിംഗ്: പണക്കാരായവര്‍ തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ക്ഷേത്രങ്ങളിലും മറ്റും നല്‍കുന്നതു വാര്‍ത്തയാകാറുണ്ട്. ചിലര്‍ ക്ഷേത്രത്തിനാവശ്യമായ സ്വര്‍ണം മുഴുവന്‍ നല്‍കുമ്പോള്‍ ചിലര്‍ സ്വര്‍ണ പ്രതിമകളും കോടിക്കണക്കിന് രൂപയും രത്‌നങ്ങളുമെല്ലാം നല്‍കാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു ബുദ്ധക്ഷേത്രത്തില്‍ കഴിഞ്ഞദിവസം ഒരാള്‍ നല്‍കിയ സംഭാവന കൗതുകമായി.

തന്റെ ഏറ്റവും പുതിയ ഐ ഫോണ്‍ 6 ആണ് യുവാവ് ബുദ്ധന് കാണിക്കയായി നല്‍കിയത്. കോംഗ് ചു എന്ന 31കാരനാണ് ബുദ്ധനോടുള്ള തന്റെ സ്‌നേഹം ഐഫോണ്‍ നല്‍കി പ്രകടമാക്കിയത്. കാണിക്കയിടാനുള്ള പെട്ടിയില്‍ ഐ ഫോണ്‍ നിക്ഷേപിക്കുകയായിരുന്നു. തെക്കന്‍ ചൈനയിലെ ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് സംഭവം.

iphone-6

യുവാവ് ക്ഷേത്രത്തിലെ കാണിക്കയില്‍ ഐ ഫോണ്‍ നിക്ഷേപിക്കുത് ചിലരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവര്‍ ഉടന്‍ ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ബന്ധപ്പെട്ടവര്‍ ഉടന്‍ സ്ഥലത്തെത്തി കാണിക്കപ്പെട്ടി തുറന്ന് ഐഫോണ്‍ പുറത്തെടുത്തു. തുടര്‍ന്ന് ക്ഷേത്രത്തിനകത്തുണ്ടായിരുന്ന യുവാവിന് തന്നെ തിരിച്ചു നല്‍കുകയും ചെയ്തു.

വിലകൂടിയ സമ്മാനത്തിന് അവര്‍ യുവാവിനോട് നന്ദി പറഞ്ഞു. എന്നാല്‍ പണം മാത്രമേ തങ്ങള്‍ സ്വീകരിക്കാറുള്ളുവെന്ന് അവര്‍ വ്യക്തമാക്കി. മാത്രമല്ല, ഇത്തരം ഫോണ്‍ തങ്ങള്‍ക്ക് ഉപയോഗിക്കാനറിയില്ലെന്നും യുവാവിനെ അറിയിച്ചു. ബുദ്ധ ഭഗവാന് തന്റെ കൈയ്യിലുള്ള വിലപ്പെട്ടത് നല്‍കാനാണ് താന്‍ ആഗ്രഹിച്ചതെന്നും അതുകൊണ്ടാണ് മൊബൈല്‍ ഫോണ്‍ നല്‍കിയതെന്നും യുവാവ് പ്രതികരിച്ചു.

English summary
Tourist tries to donate iPhone 6 to monks at Buddhist temple in China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X