കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് ലൈറ്റുകള്‍ക്ക് നൂറു വയസ്,ആദ്യത്തെ ലൈറ്റ് എണ്ണ കൊണ്ട് പ്രവര്‍ത്തിച്ചു

  • By Sruthi K M
Google Oneindia Malayalam News

ലണ്ടന്‍: ട്രാഫിക് ലൈറ്റുകള്‍ ഇല്ലായിരുന്നെങ്കില്‍ എന്ന ചോദ്യമാണ് ട്രാഫിക് ലൈറ്റിന്റെ നൂറാം പിറന്നാള്‍ ദിനം ആഘോഷിക്കുമ്പോള്‍ ചോദിച്ചു പോകുന്നത്. ലോകത്തിലെ ആദ്യത്തെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് എവിടെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ..? അങ്ങ് ലണ്ടനില്‍ പിറന്ന ആദ്യത്തെ ട്രാഫിക് ലൈറ്റിന് നൂറ് വയസ് തികഞ്ഞിരിക്കുന്നു. ഗൂഗിള്‍ ഡൂഡിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

ലണ്ടന്‍ പാര്‍ലമെന്റ് ഹൗസിന് മുന്നിലുള്ള റോഡിലാണ് ട്രാഫിക് ലൈറ്റുകള്‍ ആദ്യം പ്രകാശിച്ചത്. അന്ന് എണ്ണ ഉപയോഗിച്ച് കത്തിച്ച വിളക്കുകളായിരുന്നു വഴിയാത്രക്കാര്‍ക്ക് അനുഗ്രഹമായത്. പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം കൈകള്‍ കൊണ്ട് അവ പ്രകാശിപ്പിച്ചു. മാറിവന്ന കാലഘട്ടത്തില്‍ ട്രാഫിക് ലൈറ്റിനെ പല മോഡലുകളിലും അവതരിപ്പിച്ചു. കേവലം വെളിച്ചങ്ങളായി ട്രാഫിക് ലൈറ്റിനെ ആരും കണ്ടിരുന്നില്ല.

ഗൂഗിള്‍ ഡൂഡിളിന്റെ ആദരം

ഗൂഗിള്‍ ഡൂഡിളിന്റെ ആദരം

ഗൂഗിള്‍ ഡൂഡിലാണ് ട്രാഫിക് സിഗ്നലിന്റെ നൂറാം വാര്‍ഷികം ഓര്‍മ്മിപ്പിച്ചത്. ലണ്ടനിലെ രാജവീഥികളിലായിരുന്നു ആദ്യത്തെ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചത്. എണ്ണ ഉപയോഗിച്ച് ഈ ലൈറ്റുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം കൈകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിച്ചു. ബ്രിഡ്ജ് സ്ട്രീറ്റ്, ഗ്രേറ്റ് ജോര്‍ജ്ജ് സ്ട്രീറ്റ്, പാര്‍ലമെന്റ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുളള വാഹനങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു ആദ്യ ലക്ഷ്യം.

ആദ്യത്തെ വിളക്കുകള്‍ അണഞ്ഞത്

ആദ്യത്തെ വിളക്കുകള്‍ അണഞ്ഞത്

1869ലാണ് ആദ്യ ട്രാഫിക് സിഗ്നല്‍ വിളക്കുകള്‍ അണഞ്ഞത്. ഗ്യാസ് ലീക്ക് ചെയ്ത് അപകടം ഉണ്ടായതിനെത്തുടര്‍ന്ന് ട്രാഫിക് ലൈറ്റിന്റെ സുരക്ഷയുടെ കാര്യത്തില്‍ സംശയമുണ്ടായി. അതൊടെ ആ വിളക്കുകള്‍ അണച്ചു.

പിന്നീട് പച്ച,ചുവപ്പ് നിറങ്ങളില്‍

പിന്നീട് പച്ച,ചുവപ്പ് നിറങ്ങളില്‍

പച്ച,ചുവപ്പ് എന്നീ നിറങ്ങളില്‍ ട്രാഫിക് ലൈറ്റുകള്‍ പ്രത്യക്ഷപ്പെട്ടത് അമേരിക്കയിലാണ്. വൈദ്യുതി കൊണ്ട് ട്രാഫിക് ലൈറ്റ് പ്രകാശിപ്പിച്ചത് സാള്‍ട്ട് ലേക്ക സിറ്റിയിലെ കുറ്റാന്വേഷകനായിരുന്ന ലെസ്റ്റര്‍ വയര്‍ ആണ്. 1912ലാണ് ഈ അത്ഭുത കണ്ടുപിടുത്തം നിലവില്‍ വരുന്നത്.

ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍

ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍

1920ല്‍ ലോസ് ആഞ്ചലസിലാണ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ ലൈറ്റിങ് സംവിധാനം നിലവില്‍ വരുന്നത്. മൂന്ന് നിറങ്ങളായ ചുവപ്പ്,പച്ച,ഓറഞ്ച് എന്നിങ്ങനെയാണ് പിന്നീട് പ്രത്യക്ഷപ്പെട്ടത്.

കേവലം വെളിച്ചം മാത്രമായിരുന്നില്ല

കേവലം വെളിച്ചം മാത്രമായിരുന്നില്ല

കേവലം വെളിച്ചങ്ങളായി ട്രാഫിക്ക് ലൈറ്റിനെ കണ്ടിരുന്നില്ല. കോടിക്കണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിച്ചവരാണ് ഈ മൂന്ന് നിറങ്ങളും. ട്രാഫിക് സിഗ്നല്‍ ലൈറ്റ് കൊണ്ട് മാത്രം ഒഴിവായിട്ടുള്ള അപകടങ്ങള്‍ ചില്ലറയല്ല.

ട്രാഫിക് സിഗ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍

ട്രാഫിക് സിഗ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍

ഇന്ന് എല്ലാ നഗരങ്ങളിലും ഇത്തരം സംവിധാനം ലഭ്യമാണ്. വലിയ നഗരങ്ങളില്‍ അല്പനേരം ട്രാഫിക് സിഗ്നലുകള്‍ പണി മുടക്കിയാല്‍ തന്നെ ജനജീവിതം താറുമാറാകും. നഗരജീവിതം ട്രാഫിക് സിഗ്നലുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നു പറയാം.

കൗണ്ട് ഡൗണ്‍ ടൈം സംവിധാനം

കൗണ്ട് ഡൗണ്‍ ടൈം സംവിധാനം

ഇന്ന് ട്രാഫിക് സിഗ്നല്‍ ലൈറ്റില്‍ കൗണ്ട് ഡൗണ്‍ ടൈം സംവിധാനവും ഉണ്ട്. എണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിച്ച വിളക്കില്‍ നിന്നാണ് ഇതുവരെ എത്തിനില്‍ക്കുന്നത്.

English summary
Google Doodle unveiled to commemorate the first ever set of traffic lights being installed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X