കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ തര്‍ക്കിക്കല്ലേ...

Google Oneindia Malayalam News

ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയുമെന്നൊക്കെയിരിക്കും. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ സാധാരണയാണ്. എന്നാല്‍ ദേഷ്യം മൂക്കിന്‍ തുമ്പത്തുളള ദമ്പതിമാര്‍ക്ക് ഒരു മുന്നറിയിപ്പ്. വഴക്കും തര്‍ക്കങ്ങളും അമിതവണ്ണം എന്ന രോഗത്തിന് കാരണമായേക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

കലഹങ്ങള്‍ വിഷാദത്തിലേക്കെത്തുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് ദഹനത്തെ തടസ്സപ്പെടുത്തും. ഭക്ഷണത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പൊണ്ണത്തടിയിലേക്ക് നയിക്കുമെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരക്കാര്‍ക്ക് പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളും വരാന്‍ സാധ്യതയേറെയാണ്.

couple-fight

24നും 61നും ഇടയില്‍ പ്രായമുളള ദമ്പതികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഭക്ഷണം നല്‍കിയ ശേഷം ഇവരുടെ സ്ഥിരം തര്‍ക്കവിഷയത്തെക്കുറിച്ച് പരസ്പരം പറയാന്‍ ആവശ്യപ്പെട്ടു. ഇത് പലരെയും കലഹത്തിലെത്തിച്ചു. തുടര്‍ന്ന് ഇവരുടെ പെരുമാറ്റം വീഡിയോയില്‍ പകര്‍ത്തി. ഭക്ഷണശേഷം എത്ര കലോറി ഊര്‍ജം ചെലവഴിച്ചെന്ന് രേഖപ്പെടുത്തി. സന്തോഷത്തോടെ സമയം ചെലവഴിച്ചവരെക്കാള്‍ 31 കലോറിയെങ്കിലും കുറവ് ഊര്‍ജമേ കലഹിച്ചവര്‍ ചെലവഴിച്ചുളളൂവെന്ന് കണ്ടെത്തി. ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവ്യറല്‍ മെഡിസിന്‍ റിസര്‍ച്ച് ഡയറക്ടര്‍ ജാന്‍ ഗ്ലേസറിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

English summary
A new study suggests that hostilities in a person's marriage, paired with a history of depression, could lead to a higher obesity risk in adults. The study reveals that these factors will lead to changes in how the body processes any high-fat food that the person consumes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X