കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക എന്തിനും സജ്ജം!! യുഎസ് നയിക്കുന്നത് ആണവയുദ്ധത്തിലേക്കെന്ന് ഉത്തര കൊറിയ!!!

വിഷയത്തിന്റെ ഗൗരവം ഉത്തരകൊറിയ മനസ്സിലാക്കുന്നതാണ് നല്ലതെന്ന് അമേരിക്ക

  • By Ankitha
Google Oneindia Malayalam News

വാഷിംഗ്ടൺ: ഉത്തര കൊറിയക്കെതിരെ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിന്റ ഗൗരവം ഉത്തരകൊറിയ മനസ്സിലാക്കുന്നതാണ് നല്ലെതെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുടെ ഏതു തരം ആക്രമണവും ചെറുക്കാൻ യുഎസ് തയ്യാറാണെന്നു ട്രംപ് അറിയിച്ചു.

trump

കൊറിയൻ ഉപദ്വീപിനെ ആണവയുദ്ധത്തിലേക്കാണ് അമേരിക്ക നയിക്കുന്നതെന്നു ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ആരോപിച്ചു. അമേരിക്കൻ അതിർത്തിയായ ഗുവാം ലക്ഷ്യമാക്കി മസൈൽ ആക്രമണം നടത്തുമെന്നുള്ള ഉത്തരകൊറിയയുടെ പ്രഖ്യാപനമാണ് പുതിയ പ്രശ്നത്തിന് കരണമായത്. ഉത്തര കൊറിയയുടെ ഭീക്ഷണിയെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതെ നാണയത്തിൽ തിരിച്ചടി

അതെ നാണയത്തിൽ തിരിച്ചടി

ഉത്തര കൊറിയയുടെ ഭീഷണിക്ക് അതേ നാണയത്തിലാണ് ട്രംപ് തിരിച്ചടി നൽകിയിരിക്കുന്നത്. അമേരിക്കയിൽ മിസൈൽ ആക്രമണം നടത്തുമെന്ന ഉന്നിന്റെ ഭീഷണിക്കാണ് ട്രംപ് തിരിച്ചടിച്ചത്.

എന്തിനു തയ്യാറായി സൈന്യം

എന്തിനു തയ്യാറായി സൈന്യം

ട്രംപ് അമേരിക്കയുടെ സൈനികസജ്ജതയെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ സൈന്യം എന്തിനും തയ്യാറാണ്. ഉത്തര കൊറിയ എന്തെങ്കിലും മണ്ടത്തരം കാട്ടിയാൽ .ഉന്ന് മറ്റൊരു വഴി തേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു

നിഷ്പക്ഷമായി ചൈന

നിഷ്പക്ഷമായി ചൈന

ഉത്തര കൊറിയ- അമേരിക്ക ആക്രമണം ഉണ്ടായാൽ ചൈന നിഷ്പക്ഷത പാലിക്കുമെന്ന് ചൈനീസ് സർക്കാർ അറിയിച്ചു. ചൈനയുടെ സർക്കാർ മാധ്യമത്തിലാണ് ചൈന തന്റെ നിലപാട് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നു ചൈന അഭ്യർഥിച്ചിട്ടുണ്ട്.

 നാലു മിസൈലുകൾ സജ്ജമെന്ന് ഉത്തര കൊറിയ

നാലു മിസൈലുകൾ സജ്ജമെന്ന് ഉത്തര കൊറിയ

യുഎസ് പ്രദേശമായ ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി ജപ്പാനു മുകളിലൂടെ തൊടുക്കാൻ നാലു മധ്യദൂര മിസൈലുകൾ ഈ മാസം മധ്യത്തോടെ സജ്ജമാക്കുമെന്ന് ഉത്തര കൊറിയയുടെ വാർത്ത ഏജന്‍സി അറിയിച്ചു.

ഉത്തര കൊറിയയെ പ്രതിരോധിക്കുമെന്ന് ജപ്പാൻ

ഉത്തര കൊറിയയെ പ്രതിരോധിക്കുമെന്ന് ജപ്പാൻ

ഉത്തര കൊറിയയുടെ മിസൈലുകളെ പ്രതിരോധിക്കുമെന്ന് ജപ്പാൻ അറിയിച്ചിട്ടുണ്ട്.തങ്ങളുടെ തലക്കു മുകളിലൂടെ പറക്കുന്ന ഉത്തരകൊറിയന്‍ മിസൈലുകള്‍ വെടിവെച്ചിടുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. ഉത്തരകൊറിയയുടെ പ്രകോപനങ്ങള്‍ക്കെതിരെ തിരിച്ചടിക്കുമെന്നാണ് ജപ്പാന്റെ നിലപാട്. ജപ്പാന്‍ തീരത്തേക്കാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങളെല്ലാം നടത്തുന്നത്.

ഗുവാമിനെ തൊട്ടാൽ

ഗുവാമിനെ തൊട്ടാൽ

ഗുവാമിൽ എന്തു ചെയ്യുമെന്നു കാണട്ടെ. ഗുവാമിൽ കൈ വച്ചാൽ, മുൻമ്പൊന്നും കാണാത്തതാകും ഉത്തര കൊറിയയിൽ സംഭവികയെന്ന് കാണമെന്നു ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉത്തര കൊറിയ വലിയ വില നൽകേണ്ടി വരും

ഉത്തര കൊറിയ വലിയ വില നൽകേണ്ടി വരും

ഗുവാം സൈനിക താവളത്തിലുള്ളത് അമേരിക്കയുടെ ഒന്നര ലക്ഷം സൈനികരാണ്. പ്രകോപമുണ്ടാക്കിയാല്‍ ഉത്തരകൊറിയ വലിയ വില നല്‍കേണ്ടി വരുമെന്ന താക്കീതുമായി യുഎസ് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും രംഗത്തു വന്നിട്ടുണ്ട്.

English summary
President Donald Trump stood by his bellicose rhetoric on North Korea Friday, telling leader Kim Jong Un he "will truly regret it and he will regret it fast" if he issues an overt threat or attacks Guam or a US ally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X