കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെ 'പൂട്ടിയതിന്' പിന്നില്‍ യുദ്ധഭ്രാന്തനായ ട്രംപ് തന്നെ; അമേരിക്ക നല്‍കിയ ആയുധങ്ങള്‍ എന്തിന്?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

വാഷിങ്ടണ്‍/ റിയാദ്: എന്തുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ വിദേശ രാജ്യ സന്ദര്‍ശനത്തിന് സൗദി അറേബ്യയെ തിരഞ്ഞെടുത്തത്? ബരാക്ക് ഒബാമയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന സൗദി ആദ്യം ട്രംപിന്റെ ബ്ലാക്ക് ലിസ്റ്റിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മരുമകന്‍ ഒപ്പിച്ചെടുത്ത ആയുധ കരാറിന്റെ കാര്യം വന്നപ്പോള്‍ ട്രംപിന്റെ മനംമാറിയതാണോ? 350 ബില്യണ്‍ ഡോളറിന്റെ ആയുധക്കച്ചവടമാണ് സൗദിയുമായി നടത്തുന്നത്.

ഇതെല്ലാം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകാന്‍ കാരണമുണ്ട്. ഗള്‍ഫ് മേഖലയെ ആശങ്കയിലേക്ക് നയിക്കുന്ന ഖത്തര്‍ പ്രതിസന്ധിക്ക് പിന്നില്‍ ടൊണാള്‍ഡ് ട്രംപ് തന്നെയെന്ന് തെളിഞ്ഞിരിക്കുകയാണ്. അതിനുള്ള കാരണവും ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു.

ഡൊണാള്‍ഡ് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റതിന് ശേഷം ട്രംപ് ആദ്യം നടത്തിയ വിദേശ സന്ദര്‍ശനം സൗദിയിലേക്കായിരുന്നു. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ വലംകൈ ആണ് സൗദി അറേബ്യ.

അന്ന് തന്നെ തീരുമാനിച്ചു?

അന്ന് തന്നെ തീരുമാനിച്ചു?

ഖത്തറിനെ ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള ധാരണ ട്രംപിന്റെ സന്ദര്‍ശന വേളയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ട്രംപിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ തന്നെ അതിന് തെളിവാണ്.

ഭീകരവാദത്തിന് അന്ത്യം കുറിക്കും

ഖത്തറിനെതിരെയുള്ള ഇപ്പോഴത്തെ നീക്കം ഭീകരവാദത്തിന് അന്ത്യം കുറിക്കും എന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. തന്റെ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ ഖത്തറിനെതിരെ ഏറെ പരാതികള്‍ കേട്ടിരുന്നു എന്നും ട്രംപ് പറയുന്നുണ്ട്.

ഞെട്ടിപ്പിച്ച തകിടം മറിച്ചില്‍

ഞെട്ടിപ്പിച്ച തകിടം മറിച്ചില്‍

മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം കൂടിയുണ്ട് ഇതില്‍. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇടപെടും എന്നായിരുന്നു അമേരിക്കന്‍ അധികൃതരുടെ ആദ്യ പ്രതികരണങ്ങള്‍. എന്നാല്‍ അതിനെയെല്ലാം തകിടം മറിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ തുടരന്‍ ട്വീറ്റുകള്‍.

അമേരിക്കയുടെ ഏറ്റവും വലിയ താവളം

അമേരിക്കയുടെ ഏറ്റവും വലിയ താവളം

പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലുതും ശക്തമായതും ആയ സൈനിക താവളം ഖത്തറിലാണ് എന്നതാണ് അതിശയകരമായ കാര്യം എന്നിട്ടും ട്രംപ് ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടെടുക്കാന്‍ കാരണം എന്താണ്?

ഞങ്ങളെ വച്ച് കളിക്കണ്ട?

ഞങ്ങളെ വച്ച് കളിക്കണ്ട?

ഇറാഖിലും സിറിയയിലും നടത്തുന്ന അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഖത്തറിലെ സൈനിക താവളത്തില്‍ നിന്നാണ്. എന്നാല്‍ ഖത്തര്‍ ഇതിനെതിരെ രംഗത്ത് വന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതോടെയാണത്രെ ഖത്തറിനെ ഒറ്റപ്പെടുത്താന്‍ ട്രംപ് കരുക്കള്‍ നീക്കിത്തുടങ്ങിയത്.

അല്‍ ഉദെയ്ദ് വ്യോമ താവളം

അല്‍ ഉദെയ്ദ് വ്യോമ താവളം

ഖത്തര്‍ തലസ്ഥാനമായ ദോഹയ്ക്കടുത്താണ് അമേരിക്കയുടെ അല്‍ ഉദെയ്ദ് വ്യോമതാവളം. ഇവിടെ പതിനൊന്നായിരത്തോളും അമേരിക്കന്‍ സൈനികരാണ് ഉള്ളത്. 120 വിമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ വ്യോമതാവളം.

അപ്പോള്‍ സൗദിയായിരുന്നില്ല...

അപ്പോള്‍ സൗദിയായിരുന്നില്ല...

സൗദി അറേബ്യ ആയിരുന്നു അമേരിക്കയുടെ ഏറ്റവും വലിയ അടുപ്പക്കാര്‍ എങ്കിലും സൈനിക ആവശ്യങ്ങള്‍ക്ക് അമേരിക്ക ഏറ്റവും അധികം ആശ്രയിച്ചിരുന്നത് ഖത്തറിനെ തന്നെ ആയിരുന്നു. വലിപ്പത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയേക്കാള്‍ ഏറെ ചെറുതാണ് ഖത്തര്‍ എന്ന് കൂടി ഓര്‍ക്കണം

അമേരിക്കന്‍ സൈന്യത്തിന്റെ അഭിനന്ദനം

അമേരിക്കന്‍ സൈന്യത്തിന്റെ അഭിനന്ദനം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് പോകുന്നത്. അതിനിടയിലാണ് ട്രംപ് ഖത്തറിനെതിരെ രംഗത്ത് വന്നത്. പക്ഷേ അമേരിക്കന്‍ സൈന്യം ഖത്തറിനെ പ്രശംസിക്കുകയാണ് ചെയ്തത്.

സൗദിയ്ക്ക് ആയുധങ്ങള്‍

സൗദിയ്ക്ക് ആയുധങ്ങള്‍

എന്നാല്‍ സൗദിയും അമേരിക്കയും തമ്മിലുള്ള പുതിയ ആയുധ കരാര്‍ പുറത്ത് കൊണ്ടുവരുന്നത് മറ്റ് ചില കാര്യങ്ങളാണ്. ഒരുപക്ഷേ ഭാവിയില്‍ ഖത്തറിനേക്കാള്‍ വലിയ ഒരു സൈനിക താവളം തന്നെ അമേരിക്ക സൗദി അറേബ്യയില്‍ സ്ഥാപിച്ചേക്കും എന്നും സൂചനകളുണ്ട്.

യുദ്ധാന്തരീക്ഷം

യുദ്ധാന്തരീക്ഷം

ഗള്‍ഫ് മേഖലയില്‍ വീണ്ടും ഒരു യുദ്ധാന്തരീക്ഷം ഉണ്ടാകാനുള്ള സാധ്യതകളും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ ഖത്തറിനെ സംബന്ധിച്ച് അത്തരം സാഹചര്യങ്ങളെ നേരിടാനും എളുപ്പമാകില്ല.

English summary
President Trump thrust himself into a bitter Persian Gulf dispute on Tuesday, taking credit for Saudi Arabia’s move to isolate its smaller neighbor, Qatar, and rattling his national security staff by upending a critical American strategic relationship.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X