കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ വിജയം,മുസ്ലീംങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം

മുസ്ലീം രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിന് സുപ്രീം കോടതിയുടെ അംഗീകാരം.

  • By Akhila
Google Oneindia Malayalam News

വാഷിങ്ടണ്‍: മുസ്ലീം രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിന് സുപ്രീം കോടതിയുടെ അംഗീകാരം.ഏഴ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനാണ് യുഎസ് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചത്. നേരത്തെ കീഴ്‌കോടതി പൂര്‍ണമായും റദ്ദാക്കിയ നടപടിക്കാണ് അംഗീകാരം ലഭിച്ചത്.

കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ഇസ്ലാം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് ട്രംപ് പുറത്തിറക്കിയത്. ദേശീയ സുരക്ഷയുടെ വിജയമാണിതെന്ന് സുപ്രീംകോടിതി വിധിക്ക് ശേഷം ട്രംപ് പറഞ്ഞു. ഇടക്കാല ഉത്തരവിലാണ് കോടതി വിലക്ക് പരിഗണിച്ചത്. കേസ് പിന്നീട് സുപ്രീംകോടതി വിശദമായി പരിഗണിക്കും.

donaldtrump

ഇറാന്‍, ഇറാഖ്, സൊമാലിയ, ലിബിയ, സുഡാന്‍, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ട്രംപിന്റെ നടപടി കീഴ്‌കോടതി റദ്ദാക്കിയിരുന്നു.

അതേസമയം ട്രംപിന്റെ വിസ നിരോധനം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ ബാധിക്കില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. പ്രശ്‌നക്കാരാണെന്ന് തോന്നിയവര്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയെന്നാണ് ട്രംപ് പറഞ്ഞത്.

English summary
Trump travel ban injunction partly lifted by top US court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X