കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡന്റ് തിരഞ്ഞൈടുപ്പ്: ഹിലരി ജയിച്ചാല്‍ മൂന്നാം ലോക മഹായുദ്ധം, മുന്നറിയിപ്പുമായി ട്രംപ്

സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെതിരെയല്ല, ഐസിസിനെതിരെയാണ് യുദ്ധം ചെയ്യേണ്ടതെന്ന് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ ജയിച്ചാല്‍ മൂന്നാം ലോക മഹായുദ്ധം നടക്കുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. സിറിയന്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഹിലരി ക്ലിന്റണ്‍ സ്വീകരിക്കുന്ന നിലപാടുകള്‍ മൂന്നാം ലോക മഹായുദ്ധത്തില്‍ അവസാനിക്കുമെന്നാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വാദം. ഹിലരിയുടെ സിറിയ നയം അണുശക്തി രാഷ്ട്രമായ റഷ്യയുമായുള്ള ഏറ്റുമുട്ടലിന് വഴിവെയ്ക്കുമെന്നും അത് മൂന്നാം ലോക മഹായുദ്ധത്തില്‍ കലാശിക്കുമെന്നും ട്രംപ് പറയുന്നു. സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെതിരെയല്ല, ഐസിസിനെതിരെയാണ് യുദ്ധം ചെയ്യേണ്ടതെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു.

സിറിയയില്‍ ഐസിസിനെതിരെ അമേരിക്കയും റഷ്യയും പോരാടുന്നുണ്ടെങ്കിലും റഷ്യയ്ക്കനുകൂലമായ നിലപാടാണ് ട്രംപ് സ്വീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മൂന്നാം സംവാദത്തിലും ഇക്കാര്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സിറിയയില്‍ അഞ്ച് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പ്രസിന്റ് അസദ് ആണെന്നും അതിനാല്‍ അസദ് അധികാരമൊഴിയുകയാണ് അനിവാര്യമെന്നുമാണ് അമേരിക്കന്‍ നിലപാട്. സിറിയയില്‍ ഇറാനും റഷ്യയുമുണ്ടെന്നും ട്രംപ് ഓര്‍മിപ്പിക്കുന്നു.

 trump-hillary

റഷ്യ-ഇറാന്‍- സിറിയ സഖ്യം സിറിയയിലെ ഐസിസിനെതിരെ പോരാടുമ്പോള്‍ സിറിയയിലെ അസദ് സര്‍ക്കാരിനെതിരെ പോരാടുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. ഇത് ഈ സഖ്യത്തിനെതിരെ അമേരിക്ക നയിക്കുന്ന പരോക്ഷ യുദ്ധമായും കണക്കാക്കപ്പെടുന്നു. ട്രംപ് പുടിന്റെ തത്തയെപ്പോലെ സംസാരിക്കുന്നുവെന്നാണ് ട്രംപിന്റെ പരാമര്‍ശത്തോട് ഹിലരിയുടെ പക്ഷത്തിന്റെ പ്രതികരണം.

ഹിലരിയുടെ നിലപാടുകള്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് നേരത്തെ റഷ്യന്‍ രാഷ്ട്രീയ നേതാവ് വ്‌ളാഡിമിര്‍ ഷിറിനോവ്‌സ്‌കിയും അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം തിരഞ്ഞെടുപ്പ് സംവാദത്തില്‍ ഇരുവരും ലൈംഗിക വിവാദങ്ങളായിരുന്നു ഉയര്‍ത്തിയിരുന്നതെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ നയതന്ത്രരംഗങ്ങളിലേക്ക് ഉയരുന്നുവെന്നതിന്റെ സൂചനയാണ് ഹിലരിക്കെതിരെയുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍.

English summary
Trump warns of World War III if Hillary Clinton is elected as US president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X