കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി നിശാ ക്ലബ്ബ് ആക്രമണം:ലോകത്തെ ഞെട്ടിച്ച കൊലയാളി നിയമത്തിന് മുമ്പില്‍,കാത്തിരിയ്ക്കുന്നത്!!

  • By Sandra
Google Oneindia Malayalam News

ഇസ്താന്‍ബുള്‍: തുര്‍ക്കിയില്‍ പുതുവത്സര ദിനത്തില്‍ നൈറ്റ് ക്ലബ്ബില്‍ കൂട്ടക്കൊല നടത്തിയ അക്രമി പിടിയില്‍. തിങ്കളാഴ്ചയാണ് ഉസ്‌ബെക് പൗരനായ അബ്ദുള്‍ഗാദിര്‍ മഷാരിപോവ് എന്നയാള്‍ തുര്‍ക്കിയില്‍ നിന്ന് അറസ്റ്റിലായത്. പുതുവരാഘോഷത്തിനിടെ ലോകത്തെ നടുക്കിയ കൂട്ടക്കൊലയില്‍ 39 പേരെയാണ് അക്രമി വെടിവെച്ചുകൊന്നത്.

അക്രമത്തിന് ശേഷം രക്ഷപ്പെട്ട് കെട്ടിട സമുച്ചയത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തിങ്കളാഴ്ച പൊലീസ് പിടിയിലാവുകയായിരുന്നു. കിര്‍ഗിസിലെ കെട്ടിടസമുച്ചയത്തില്‍ വാടകയ്ക്ക് താമസിക്കവെയായിരുന്നു അറസ്റ്റ്. തുര്‍ക്കിയില്‍ അടുത്ത കാലത്ത് ഐസിസ് നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു പുതുവത്സര ദിനത്തില്‍ നടന്നത്. ആക്രമണം നടത്തിയത് സിറിയയില്‍ നിന്ന് ഐസിസ് പരിശീലനം ലഭിച്ച 34കാരനായ ഉസ്‌ബെക്ക് പൗരനാണ് അക്രമിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സാന്റയുടെ വേഷത്തിലെത്തിയ ആക്രമി പുതുവത്സരം ആഘോഷിക്കാനെത്തിയ ജനക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

turkey

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റ് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിര്‍സ്ഥാന്‍ പൗരനായ സുഹൃത്തിനും മകനുമൊപ്പമാണ് ഇയാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞിരുന്നതെന്നും മകന്‍ പൊലീസ് സംരക്ഷണയില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
A gunman who killed 39 people during an attack on a nightclub in Istanbul during New Year's celebrations has been caught in a police operation, Turkish media reports said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X