കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയുടെ യുദ്ധ വിമാനം തുര്‍ക്കി വെടിവച്ചിട്ടു, മൂന്നാം ലോക യുദ്ധത്തിന് കളമൊരുങ്ങുന്നു?

Google Oneindia Malayalam News

അങ്കാര:റഷ്യയുടെ യുദ്ധ വിമാനം തുര്‍ക്കി വെടിവച്ചിട്ടു. റഷ്യന്‍ നിര്‍മ്മിതമായ എസ് യു-24 എന്ന യുദ്ധ വിമാനമാണ് സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് വെടിവച്ച് വീഴ്ത്തിയത്. വ്യോമാതിര്‍ത്തി ലംഘിച്ച് തുര്‍ക്കിയിലേയ്ക്ക് കടന്നതിനാലാണ് വിമാനം വെടിവച്ചിട്ടതെന്നാണ് തുര്‍ക്കി നല്‍കുന്ന വിശദീകരണം.

അതിര്‍ത്തി ലംഘിയ്ക്കുന്നതായി പൈലറ്റുമാര്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചതിനാലാണ് വിമാനം വെടിവച്ചിട്ടതെന്നാണ് തുര്‍ക്കി നല്‍കുന്ന വിശദീകരണം.രക്ഷപ്പെട്ട രണ്ട് പൈലറ്റുമാര്‍ വിമതരുടെ പിടിയിലായതായി വിവരം

Turkey

തുര്‍ക്കി സൈനിക മേധാവി സംഭവത്തെപ്പറ്റിയുള്ള വിശദീകരണം പ്രസിഡന്റ് തയ്യീബ് എര്‍ദോഗന് നല്‍കിക്കഴിഞ്ഞു, പ്രധാനമന്ത്രി അഹ്മദ് ദേവ്‌ടോഗ്ലുവുമായും സൈനിക മേധാവി ചര്‍ച്ച നടത്തി. സിറിയയിലെ ലോകരാജ്യങ്ങളുടെ ഇടപെടല്‍ മൂന്നാം ലോക യുദ്ധത്തിന് വഴിതെളിയ്ക്കുമെന്ന് ചില നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. റഷ്യന്‍ വിമാനം തുര്‍ക്കി വെടിവച്ചിട്ടത് മൂന്നാം ലോക യുദ്ധത്തിനുള്ള കാരണമായി മാറിയേക്കുമോ?

യുദ്ധ വിമാനം

യുദ്ധ വിമാനം

റഷ്യയുടെ യുദ്ധ വിമാനം തുര്‍ക്കി വെടിവച്ചിട്ടു. റഷ്യന്‍ നിര്‍മ്മിതമായ എസ് യു-24 എന്ന യുദ്ധ വിമാനമാണ് സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് വെടിവച്ച് വീഴ്ത്തിയത്. വ്യോമാതിര്‍ത്തി ലംഘിച്ച് തുര്‍ക്കിയിലേയ്ക്ക് കടന്നതിനാലാണ് വിമാനം വെടിവച്ചിട്ടതെന്നാണ് തുര്‍ക്കി നല്‍കുന്ന വിശദീകരണം

പൈലറ്റുമാര്‍

പൈലറ്റുമാര്‍

പൈലറ്റുമാര്‍ പാരച്യൂട്ടില്‍ രക്ഷപ്പെട്ടതായും വിമതരുടെ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്

മൂന്നാം ലോക യുദ്ധം

മൂന്നാം ലോക യുദ്ധം

മറ്റൊരു ലോക യുദ്ധത്തിനുള്ള കളമൊരുങ്ങുന്നതായി നിരീക്ഷണമുണ്ടായിരുന്നു. തുര്‍ക്കി , റഷ്യന്‍ വിമാനം വെടിവച്ചിട്ടത് അതിനൊരു കാരണം ആയേക്കാം.

അതിര്‍ത്തി ലംഘിച്ചു

അതിര്‍ത്തി ലംഘിച്ചു

അതിര്‍ത്തി ലംഘിയ്ക്കുന്നതായി പൈലറ്റുമാര്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചതിനാലാണ് വിമാനം വെടിവച്ചിട്ടതെന്നാണ് തുര്‍ക്കി നല്‍കുന്ന വിശദീകരണം.

English summary
Turkish presidential sources say downed jet was Russian-made SU-24
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X