കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ഇരട്ട സ്‌ഫോടനം; എട്ട് മരണം, തിരിച്ചടിയ്ക്കുന്നത് പാക് ഭീകരരോ, ഐസിസോ!!

ആദ്യത്തെ സ്‌ഫോടനം ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണെന്ന് ഫോറന്‍സിക് സംഘം

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇരട്ട സ്‌ഫോടനങ്ങളിലായി എട്ട് പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ലാഹോറിലെ ഡിഫന്‍സ് ഏരിയയിലെ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തിലാണ് എട്ട് പേര്‍ മരിച്ചത്. എന്നാല്‍ സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ലാഹോറിലെ ഗുല്‍ബര്‍ഗില്‍ രണ്ടാമത്തെ സ്‌ഫോടനം നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യത്തെ സ്‌ഫോടനം ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണെന്ന് ഫോറന്‍സിക് സംഘം വിലയിരുത്തിയതായി പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി സ്‌ഫോടനങ്ങളാണ് പാകിസ്താനിലുണ്ടാവുന്നത്. 130ഓളം പേരാണ് ഭീകരാക്രമണങ്ങളിലായി കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച സൂഫി ദര്‍ഗ്ഗയിലുണ്ടായ സ്‌ഫോടനത്തില്‍ 89 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാകിസ്താന്‍ അഫ്ഗാന്‍ അതിര്‍ത്തിയ്ക്ക് സമീപത്തെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കിയിരുന്നു.

pakistan

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കയുടെ നിര്‍ദ്ദേശത്തോടെ ജമാഅത്ത് ഉദ് ദവ നേതാവ് ഹാഫിസ് സയീദിനെ പാകിസ്താന്‍ തടങ്കലിലാക്കിയിരുന്നു. ഇതിന് പുറമേ സംഘടന നിരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇന്ത്യയ്ക്ക് വേണ്ടിയാണ് അമേരിക്ക കരുനീക്കങ്ങള്‍ നടത്തിയതെന്ന് വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെ ഹാഫിസ് സയീദ് ട്വീറ്റ് ചെയ്തിരുന്നു.

English summary
The provincial government of Punjab tweeted saying it was a generator blast and teams from Punjab Forensic Science Laboratory have reached the spot to collect evidence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X