കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇകാര്‍ക്ക് ഇനി തടി കുറയ്ക്കാന്‍ കഴിയില്ല, ഗുളികകളും നിരോധിച്ചു...

  • By Sruthi K M
Google Oneindia Malayalam News

ദുബായ്: ഇന്ത്യയില്‍ ബീഫല്ലേ നിരോധിക്കുന്നുള്ളൂ..യുഎഇയില്‍ തടി കുറയ്ക്കാനും സമ്മതിക്കുന്നില്ലത്രേ. തടി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഇതിനുമുന്‍പും തടി കുറയ്ക്കുന്ന പല ഗുളികകളുടെയും വില്‍പ്പന യുഎഇ നിരോധിച്ചിരുന്നു.

രജിസ്റ്റര്‍ ചെയ്യാത്ത പല ഉല്‍പന്നങ്ങളുമാണ് യുഎഇയില്‍ വന്‍ തോതില്‍ വിറ്റഴിക്കുന്നത്. ഇത്തരം ഗുളികകളില്‍ അച്ചീവിംഗ് സീറോ എന്ന ഒരുതരം കെമിക്കല്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമായ ഘടകമാണ്. ശരീരത്തില്‍ ഇവ എത്തുന്നതോടെ പല രോഗങ്ങളും ഉണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

weightloss

അമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സൗദി അറേബ്യയിലും ഗുളികകള്‍ നിരോധിച്ചിരുന്നു. ഇതില്‍ ഉപയോഗിക്കുന്ന കെമിക്കല്‍സ് ബ്ലഡ് പ്രെഷര്‍, ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങി പല മാരക രോഗത്തിനു കാരണമാക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ നിന്നും ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും ഉണ്ട്. നിരോധിത ഉല്‍പന്നങ്ങള്‍ യുഎഇ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നത് ഇതിലടങ്ങിയിട്ടുള്ള ഘടകങ്ങളുടെ വിവരങ്ങളൊന്നും ലേബലില്‍ രേഖപ്പെടുത്താതെയാണ്. സാമ്പത്തിക ലാഭത്തിനുവേണ്ടി തടി കുറയ്ക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

English summary
The Ministry of Health (MoH) has issued a circular warning against the use of the unregistered product 'Achieving Zero,' which is being sold on a website as a dietary supplement to lose weight, saying it contains hidden toxic chemicals that may threaten lives of users.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X