കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്മനാ ഹൃദ്രോഗം ബാധിച്ച കൗമാരക്കാരന് യുഎഇയില്‍ ഓപ്പറേഷനില്ലാതെ പുതുജന്മം

Google Oneindia Malayalam News

അബുദാബി: യുഎഇയുടെ വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യത്തെ വഴിത്തിരിവിനാണ് കഴിഞ്ഞ ദിവസം ആര്‍എകെ ആശുപത്രി സാക്ഷ്യം വഹിച്ചത്. ജന്മനാ കുട്ടികളില്‍ കണ്ടുവരുന്ന ഹൃദ്രോഗം ബാധിച്ചെത്തിയ കൗമാരക്കാരന്റെ രോഗം ശസ്ത്രക്രിയയില്ലാതെ പൂര്‍ണ്ണമായി മാറ്റിയതാണ് യുഎഇയിലെ ആര്‍എകെ ആശുപത്രിയുടേയും ഭാവി നിര്‍ണ്ണായിച്ചത്. 19കാരനായ നൈജീരയന്‍ സ്വദേശിയായ രോഗിയുടെ ഹൃദയത്തിലുണ്ടായ കോശവളര്‍ച്ചയാണ് ആര്‍എകെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഓപ്പറേഷനില്ലാതെ ഹൃദയവാല്‍വിന്റെ വ്യാസം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ബലൂണ്‍ ചികിത്സ (Surgical balloon dialation process)വഴി ഭേദമാക്കിയത്.

19 കാരനായ നൈജീരിയ സ്വദേശിയാണ് ആവര്‍ത്തന സ്വഭാവമുള്ളതും ജന്മനാ ഉള്ളതുമായ ഈ ഹൃദ്രോഗം കൊണ്ട് ബുദ്ധിമുട്ടിയിരുന്നത്. നിരന്തരം ആശുപത്രികള്‍ കയറിയിറങ്ങി ചികിത്സ തേടിയിരുന്നുവെങ്കിലും 1 കൗമാരക്കാരന് രോഗത്തില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ ഇതുകൊണ്ടൊന്നുമായില്ല. ഹൃദയത്തിലെ രക്തചംക്രമണം തടസ്സപ്പെടുത്തുന്നതോടൊപ്പം ഇത് തുടര്‍ച്ചയായി ഏഴ് വര്‍ഷത്തോളമായി ഈ രോഗിയില്‍ വേദനയും അസ്വസ്ഥതകളും ഉണ്ടാക്കിയിരുന്നു. നൈജീരിയയില്‍ നടത്തിയ പരിശോധനകളില്‍ ഹൃദയത്തിന് പുറത്തേക്ക് രക്തമൊഴുകുന്ന ഭാഗത്ത് തടസ്സമുണ്ടെന്ന് കണ്ടെത്തി. ഈ പ്രത്യേക അവസ്ഥ രക്തം ഹൃദയത്തിലെത്തുന്നത് തടയുകയും ഇത് ശരീരത്തിലേക്ക് എത്തുന്ന രക്തത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. രോഗിയുടെ മഹാധമനിയോട് ചേര്‍ന്ന് ചര്‍മ്മം വളരുന്നുണ്ടെന്ന് രോഗിയെ ആര്‍എകെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ഡോക്ടര്‍ അജയ് കനോജിയയാണ് കണ്ടെത്തുന്നത്. ഈ ചര്‍മ്മത്തില്‍ രൂപമെടുത്ത ചെറിയ ദ്വാരങ്ങള്‍ വഴിയാണ് ചെറിയ തോതിലുള്ള രക്തചംക്രമണം നടക്കുന്നത്. 40 മുതല്‍ 45 മിനിറ്റ് വരെ സമയമെടുക്കുന്ന പ്രക്രിയയ്ക്ക് ശേഷമുള്ള പൂര്‍ണ്ണവിശ്രമത്തിന് ശേഷം രോഗിക്ക് പൂര്‍ണ്ണ ആരോഗ്യവാനായി ജീവിക്കാന്‍ കഴിയും. ഹൃദ്രോഗവിദഗ്ദനായ ഡോ. സീതാറാം രാമകൃഷ്ണനും ഡോ. അജയ് കനോജിയുമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ബലൂണ്‍ ആന്‍ജിയോ പ്ലാസ്റ്റിക് സമാനമായ ചികിത്സാരീതിയാണ് ബലൂണ്‍ ഡയലേഷന്‍ പ്രൊസീജിയര്‍ എന്ന പേരിലറിയപ്പെടുന്നത്. കേടുപാടുകള്‍ സംഭവിച്ച ബലൂണ്‍ ഒരു തന്തുവിലൂടെ കടത്തിവിട്ട് ത്വക്കിലുള്ള ദ്വാരങ്ങള്‍ വലുതാക്കി ഹൃദയത്തിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതാണ് ഈ പ്രക്രിയ.

heart

കുട്ടികളില്‍ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളും വൈകല്യങ്ങളും ആദ്യഘട്ടത്തില്‍ കണ്ടെത്തുന്നതിനുള്ള പരിശോഘധനകളുടെ അനിവാര്യതയാണ് ഈ പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നത്. രോഗം കൃത്യമായി കണ്ടെത്താതെ പോയതാണ് രോഗം സങ്കീര്‍ണ്ണമാകുന്നതിലേക്ക് നയിച്ചത്. ഇത്തരം രോഗമുള്ളവരില്‍ ദൈര്‍ഘ്യം കുറഞ്ഞ ശ്വാസം, വിശപ്പില്ലായ്മ, കാലുകളിലും മുഖത്തും നീരുവെയ്ക്കുക, കിടക്കുമ്പോള്‍ പുറത്തിന് അസ്വസ്ഥതയുണ്ടാവുക തുടങ്ങിയ അസ്വസ്തതകളും ഉണ്ടാക്കും. ഇതിന് പുറമേ ജന്മനാ ഇത്തരം രോഗമുള്ളവരില്‍ കോശങ്ങള്‍ അത്യന്തം മോശമാവുകയും ഇത് ഹൃദയത്തിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതിനും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോകുന്നതിലേക്കും എത്തിക്കുകയും ചെയ്യും.

നേരത്തെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശസ്ത്രക്രിയയല്ലാതെ മറ്റൊരു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. എന്നാല്‍ ഓപ്പറേഷനില്ലാതെ രോഗം സുഖപ്പെടുത്താവുന്ന ഈ ചികിത്സാരീതിക്ക് പ്രചാരം വര്‍ദ്ധിച്ചതോടെ ഓപ്പറേഷന്റെ അസ്വസ്ഥതകളില്‍ നിന്ന് രോഗികള്‍ക്ക് മോചനം ലഭിക്കികയാണുണ്ടായത്. ശസ്ത്രക്രിയയുടെ അപകടസാധ്യതയും ശസ്ത്രക്രിയക്ക് ശേഷമുണ്ടാകുന്ന പാടുകളും ശസ്ത്രക്രിയക്ക് ശേഷം രോഗികള്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ ബുദ്ധിമുട്ടുകള്‍ എന്നിവ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ചികിത്സാരീതിയെ പ്രധാനമായും ആശ്രയിക്കുന്നത്.

English summary
Teenager get new life from heart disease without surgery in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X