കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: യോഗ്യതയില്ലാത്ത അധ്യാപകര്‍ കുടുങ്ങും; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം

Google Oneindia Malayalam News

അബുദാബി: അധ്യാപകര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്ക് 2017ല്‍ യുഎഇയില്‍ തുടക്കമാകും. 2021 ഓടെ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണ് 2017ല്‍ ആംഭിക്കുക. ഇതോടെ യുഎഇയില്‍ സേവനമനുഷ്ടിക്കുന്ന എല്ലാ അധ്യാപകര്‍ക്കും പ്രൊഫഷണല്‍ ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യവുമും മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നു.

പുതിയ ലൈസന്‍സ് സമ്പ്രദായം നിലവില്‍ വരുന്നതോടെ രാജ്യത്ത് ജോലി ചെയ്യുന്നത് യോഗ്യതയുള്ള അധ്യാപകരാണ് എന്ന് ഉറപ്പുവരുത്തുകയും യോഗ്യത തെളിയിക്കുന്നതില്‍ പരാജയപ്പെടുന്ന മലയാളികളുള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക് യുഎഇയില്‍ അധ്യാപനജീവിതത്തില്‍ നിന്ന് വിടുതല്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നത് പ്രവാസികളായ അധ്യാപകര്‍ക്ക് ഭീഷണിയാവും.

uae

നാഷണല്‍ ക്വാളിഫിക്കേഷന്‍സ് അതോറിറ്റി, യുഎഇ വിദ്യാഭ്യാസ മന്ത്രാലയം, അബുദാബി എഡ്യൂക്കേഷന്‍ കൗണ്‍സില്‍, നോളജ് ആന്‍ഡ് ഹൂമന്‍ ഡവലപ്പ്‌മെന്റ് അതോറിറ്റി, അബുദാബി സെന്റര്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ടെക്‌നോളജി എന്നീ വകുപ്പുകള്‍ കൂടിച്ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

പബ്ലിക്ക് സ്‌കൂളുകളിലും സ്വകാര്യ സ്‌കൂളുകളിലും സ്‌കൂള്‍ അധ്യാപകര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, ക്ലസ്റ്റര്‍ മാനേജര്‍മാര്‍ എന്നിവര്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷ പാസാവണമെന്നാണ് ഇതിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള ഒരു മാനദണ്ഡം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പൂര്‍ണ്ണമായി ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് അധ്യാപകരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതനായി ട്രെയിനിംഗ് പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ചും മന്ത്രാലയം ആലോചിച്ചുവരുന്നുണ്ട്.
അടുത്ത വര്‍ഷത്തോടെ ആരംഭിക്കുന്ന ആദ്യഘട്ട പദ്ധതിയില്‍ 750 അധ്യാപകരെയാണ് ഉള്‍പ്പെടുത്തുക. ഓരോ സ്‌കൂളില്‍ നിന്നും അംഗീകാരം നേടിയ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പ്രക്രിയായിരിക്കും ആദ്യത്തേത്. ഇതിനായി അധ്യാപകര്‍ക്കാവശ്യമായ അടിസ്ഥാന വൈദഗ്ദ്യത്തിന്റേയും കഴിവുകളുടേയും പട്ടികയും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ അധ്യാപകരുടെ യോഗ്യതയില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഏറ്റക്കുറച്ചിലുകളും ഇതോടെ പരിഹരിക്കപ്പെടും.

അബുദാബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപകരെ നിയമിക്കുന്നത് അഡെക് ആണ്. ദുബായിലേയും നോര്‍ത്തേണ്‍ എമിറേറ്റ്‌സിലേയും സ്വകാര്യ സ്‌കൂളുകളിലെ ്അധ്യാപകര്‍ക്ക് യോഗ്യത നിര്‍ണ്ണയിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയമാണ്. എന്നാല്‍ ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ കെഎച്ച്ഡിഎയ്്ക്ക് കീഴിലാണ്. യൂണിവേഴ്‌സിറ്റി ബിരുദവും അതേ വിഷയത്തില്‍ രണ്ട് വര്‍ഷത്തെ അധ്യാപനപരിചയവും ലൈസന്‍സുമുള്ളവര്‍ക്കാണ് അബുദാബിയില്‍ അഡെക് അധ്യാപകരായി അംഗീകാരം നല്‍കുക.

English summary
UAE implement license scheme for teachers in UAe from 2017 and upto 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X