കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണങ്ങള്‍ക്കോടുവില്‍ യൂബര്‍ സിഇഒ ട്രവിസ് കലനിക് രാജി വെച്ചു

നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യൂബര്‍ സിഇഒയും സഹസ്ഥാപകനുമായ ട്രവിസ് കലനിക് രാജി വെച്ചു. നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി. യൂബറിന്റെ ഓഹരി ഉടമകളില്‍ അഞ്ചു പേരും കലനിക്കിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് രംഗത്തെത്തിയിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തെ കുറച്ചു നാളുകളായി വിവാദങ്ങള്‍ വിടാതെ പിന്തുടരുകയായിരുന്നു. യൂബറില്‍ ലൈംഗിക പീഡനം വരെ നടക്കുന്നുണ്ടെന്ന് ഒരു ജീവനക്കാരി പരസ്യമായി ആരോപിച്ചിരുന്നു.

രാജി വെച്ചെങ്കിലും യൂബര്‍ ടെക്‌നോളജീസ് ബോര്‍ഡ് അംഗമായി ട്രവിസ് കലനിക് തുടരും. യൂബറിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. തന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടമാണിതെന്നും നിക്ഷേപകരുടെ അപേക്ഷയെ മാനിച്ചാണ് രാജി വെക്കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ട്രവിസ് കലനിക് വ്യക്തമാക്കി.

കൃസ്ത്യാനിയുടെ ബ്ലഡ് ക്യാൻസർ മാറ്റിയ പശുമൂത്രം.. ഉദിത് ചൈതന്യയെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യൽ മീഡിയ!!കൃസ്ത്യാനിയുടെ ബ്ലഡ് ക്യാൻസർ മാറ്റിയ പശുമൂത്രം.. ഉദിത് ചൈതന്യയെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യൽ മീഡിയ!!

 ceouber

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു..? മലയാള സിനിമയുടെ അടിത്തറയിളകും...!!നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു..? മലയാള സിനിമയുടെ അടിത്തറയിളകും...!!

2009 ലാണ് ഓണ്‍ലൈന്‍ ടാക്‌സി സംരംഭമായ യൂബര്‍ സ്ഥാപിക്കപ്പെടുന്നത്. കൊച്ചയടക്കമുള്ള നഗരങ്ങളില്‍ യൂബര്‍ ടാക്‌സികള്‍ ഓടിത്തുടങ്ങിയത് കലനിക് മുന്‍കൈയെടുത്തതു മൂലമാണ്.

English summary
Uber founder Travis Kalanick resigns as CEO following pressure from investors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X