കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യ മാലിന്യത്തിലോടുന്ന ബസ്സ്... ബ്രിട്ടനില്‍ ഓടിത്തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: 'മൂത്രമൊഴിച്ച് ഓടിക്കാവുന്ന ബൈക്ക്' എന്നത് പലരും ചില സന്ദര്‍ഭങ്ങളിലെങ്കിലും സ്വപ്‌നം കണ്ടിട്ടുണ്ടാകും. അല്ലെങ്കില്‍ ഒരു തമാശക്കെങ്കിലും പറഞ്ഞിട്ടുണ്ടാകും. എന്നാല്‍ ബ്രിട്ടനിലെ ചിലര്‍ ഒരല്‍പം കൂടി കടന്ന് ചിന്തിച്ചു. ചിന്തിക്കുക മാത്രമല്ല , അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

ഭക്ഷണാവശിഷ്ടങ്ങളും മനുഷ്യ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും എല്ലാം ഇന്ധനമാക്കാവുന്ന 'ബയോ ബസ്' ആണ് ആദ്യമായി നിരത്തിലിറങ്ങിയത്. മേല്‍പറഞ്ഞവ ഉപയോഗിച്ച് ബയോമീഥേന്‍ എന്ന വാതക ഇന്ധനം ഉണ്ടാക്കി, അതുപയോഗിച്ചാണ് ബസ്സ് ഓടുക.

Bio Bus

നാല്‍പത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസ് ആണ് നവംബര്‍ 20 ന് റോഡില്‍ ഇറക്കിയത്. ഇത്തരം വാഹനങ്ങളായിരിക്കും ഇന്ധനപ്രതിസന്ധിക്കുള്ള ഏറ്റവും മികച്ച ബദല്‍ എന്നാണ് ബസ് ഒരുക്കിയ സാങ്കേതി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഡീസലും പെട്രോളും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്നത്ര അന്തരീക്ഷ മലിനീകരണം ഈ ബയോ ബസ് ഉണ്ടാക്കില്ല എന്ന പ്രത്യേകതയും ഉണ്ട്. ഇന്ധന ക്ഷമതയും കൂടുതലാണെന്നാണ് പറയുന്നത്.

ഒരു ഫുള്‍ടാങ്ക് വാതകം ഉണ്ടെങ്കില്‍ 300 കിലോമീറ്റര്‍ ബസ് സുഖമായി ഓടും. ബസ്സിനാവശ്യമായ വാതക ഇന്ധനം നിര്‍മിക്കുന്നത് ജെന്‍കോ എന്ന സ്ഥാപനമാണ്. ബ്രിട്ടനില്‍ ആദ്യമായാണ് ഇത്തരം ഒരു സംരംഭം. മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും ശേഖരിച്ച് ഇവര്‍ വാതകം നിര്‍മിക്കും. അത് ഇത്തരം വാഹനങ്ങളില്‍ നിറച്ച് നല്‍കുകയും ചെയ്യും. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന ഇന്ധനം ഗാര്‍ഹികാവശ്യങ്ങള്‍ക്ക് വേണ്ടിയും ഇവര്‍ നല്‍കുന്നുണ്ട്.

ബാത്ത് ബസ് കമ്പനിയാണ് ബയോ ബസിന്റെ പ്രയോക്താക്കള്‍. ബ്രിസ്‌റ്റോള്‍ വിമാനത്താവളത്തില്‍ നിന്ന് ബാത്ത് നഗരത്തിലേക്കായിരുന്നു ബസിന്റെ ആദ്യത്തെ ട്രിപ്പ്.

English summary
UK's bus powered by human waste hits roads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X