കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരാന്‍ വീടുവിട്ട ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ വീട്ടിലേക്ക് വിളിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ലോകം വിറപ്പിക്കുന്ന ഐസിസ് തീവ്രവാദികളെ ഹീറോകളായി കണ്ട് അവരുടെ ലൈംഗിക ഉപകരണമാകാന്‍ വീടുവിട്ട പെണ്‍കുട്ടികള്‍ ഒടുവില്‍ വീട്ടിലേക്ക് വിളിച്ചു. ഐസിസിന്റെ പീഡനം സഹിക്കാതെ സിറിയയിലേക്ക് രക്ഷപ്പെട്ട മൂന്നു ബ്രിട്ടീഷ് പെണ്‍കുട്ടികളാണ് വീട്ടുകാരുമായി ബന്ധം സ്ഥാപിച്ചത്. സിറിയയില്‍ ഒളിവില്‍ താമസിക്കുകയാണെന്ന് അവര്‍ വീട്ടുകാരെ അറിയിച്ചു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഷാമിനാ ബീഗം(15), കദീശാ സുല്‍ത്താന(16), അമീറാ അബാസേ(15) എന്നീ പെണ്‍കുട്ടികളാണ് വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും ഇന്റര്‍നെറ്റിലൂടെ സംസാരിക്കുകയും ചെയ്തത്. പെണ്‍കുട്ടികള്‍ ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടതായി നേരത്തെ ഐസിസ് തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

isis-girls

പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും ഒളിച്ചോടുന്ന ദൃശ്യം വിമാനത്താവളത്തിലെ സിസിടിവിടിയൂടെ ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി ഇവരെ സ്വാധീനിച്ച് ഇംഗ്ലണ്ടില്‍ നിന്നും കടത്തുകയായിരുന്നു. എന്നാല്‍ ജിഹാദികള്‍ക്കടുത്തെത്തിയതോടെ കഠിനമായ ജീവിതമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് ഇവര്‍ മനസിലാക്കുകയും തന്ത്രപൂര്‍വം രക്ഷപ്പെടുകയുമായിരുന്നു.

ഇവര്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ വനിതാ കാഡറ്റുകള്‍ തയ്യാറായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. സിറിയയിലേക്ക് രക്ഷപ്പെട്ടെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാന്‍ പെണ്‍കുട്ടികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇവരെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വഴി ബന്ധുക്കള്‍ ഇടപെടുന്നതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

English summary
UK schoolgirls lured to Syria by Isis 'have made contact with their families'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X