കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദിയെ സാഹിബ് എന്ന് സംബാധന ചെയ്തത് യുഎന്‍ തിരുത്തി

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഭീകര സംഘടനയുടെ നേതാവിനെ 'സാഹിബ്' എന്ന് വിശേഷിപ്പിച്ച ഐക്യ രാഷ്ട്രസഭ പ്രയോഗം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് യുഎന്‍ തിരുത്തലിന് തയ്യാറായത്. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയായ ഹഫീസ് സയീദിനെയാണ് ഐക്യരാഷ്ട്ര സഭ സാഹിബ് എന്ന് വിശേഷിച്ചത്.

ഡിസംബര്‍ 17ന് ഭീകരവാദവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി കത്തിലായിരുന്നു സംബോധന. സംഭവത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിരുത്തല്‍ വരുത്താന്‍ യുഎന്‍ തയ്യാറായത്. കത്തില്‍ സാഹിബ് എന്ന് രേഖപ്പെടുത്തിയതില്‍ തെറ്റുപറ്റിയതാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും യുഎന്‍ സമിതി അറിയിച്ചു.

hafiz-saeed

ഹഫീസ് സയീദിന്റെ ജമാ ഉദ്ദവയെ യു എന്‍ തന്നെ 2008ല്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. യുഎന്‍ പുറത്തിറിക്കിയ ഭീകരവാദികളുടെ പട്ടികയിലും ഉള്‍പ്പെട്ടയാളാണ് ഹഫീസ് സയീദ്. ഇത്തരത്തില്‍ ഒരാളെ ഏതുവിധേനയാണ് സാഹിബ് എന്ന് വിശേഷിപ്പിച്ചതെന്ന് വ്യക്തമല്ല. വാക്കിന്റെ അര്‍ത്ഥമറിയാത്ത ആരോ അത് അനവസരത്തില്‍ ഉപയോഗിക്കുകയായിരുന്നെന്നാണ് വിവരം.

ഇന്ത്യയ്‌ക്കെതിരെ നിരന്തരം തീവ്രവാദ ഭീഷണി ഉയര്‍ത്തുന്നയാളാണ് ഹഫീസ് സയീദ്. പെഷവാര്‍ ആക്രമണത്തിന് ശേഷവും ഇന്ത്യയാണ് ഇതിന് പിന്നിലെന്നും പകരം വീട്ടുമെന്നും ഹാഫിസ് പറഞ്ഞിരുന്നു. ഇന്ത്യാ പാക് അതിര്‍ത്തില്‍ സയീദിന്റെ സാന്നിദ്ധ്യം സമാധാനത്തിന് ഭംഗം വരുത്തുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇയാളെ കൈമാറണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും വിശിഷ്ട വ്യക്തികളില്‍ ഒരാളായാണ് പാക്കിസ്ഥാന് സയീദിനെ പരിപാലിക്കുന്നത്.

English summary
UN Panel Removes 'Sahib' From Hafiz Saeed's Name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X