കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊസ്യൂള്‍: ഐസിസ് മനുഷ്യകവചങ്ങളാക്കാന്‍ പിടികൂടിയത് 550 കുടുംബങ്ങളെ, ഇറാഖ് സൈന്യത്തിന് പിഴയ്ക്കുന്നു

ഐസിസ് മനുഷ്യകവചമായി ഇറാഖി ജനതയെ ഉപയോഗിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ

  • By Sandra
Google Oneindia Malayalam News

ബാഗ്ദാദ്: മൊസ്യൂളില്‍ ഐസിസ് സാധാരണക്കാരെ ആക്രമണത്തിനുള്ള മനുഷ്യ കവചമാക്കുന്നതായി ഐക്യരാഷ്ട്രസഭ. ഇതിനകം തന്നെ 200 ഇറാഖി കുടുംബങ്ങളാണ് മൊസ്യൂളില്‍ നിന്ന് വീടുകളൊഴിഞ്ഞുപോയത്.

ഇറാഖിലെ സുപ്രധാന നഗരമായ മൊസ്യൂളില്‍ തമ്പടിച്ചിട്ടുള്ള ഐസിസിനെ തുരത്തുന്നതിനുള്ള ഇറാഖ് സഖ്യസേനയുടെ പോരാട്ടത്തിനിടെയാണ് പൊതുജനങ്ങളെ ആയുധങ്ങളാക്കിയുള്ള തീക്കളിക്ക് ഐസിസ് തുടക്കമിടുന്നത്.

 ഐക്യരാഷ്ട്രസഭയുടെ വെളിപ്പെടുത്തല്‍

ഐക്യരാഷ്ട്രസഭയുടെ വെളിപ്പെടുത്തല്‍

ഇറാഖ് സൈന്യത്തിന്റെ ആക്രമത്തില്‍ രക്ഷ നേടുന്നതിനായി 550 ഇറാഖി കുടുംബങ്ങളെ ഐസിസ് പിടികൂടിയതായി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവാകാശ കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

രക്ഷാ വേലി തീര്‍ത്ത് ഐസിസ്

രക്ഷാ വേലി തീര്‍ത്ത് ഐസിസ്

ഇറാഖിലെ വലിയ നഗരമായ മൊസ്യൂളില്‍ ഇറാഖ് സേന ഐസിസിനെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ആക്രമണം ചെറുക്കുന്നതിനായി ഇറാഖികളെ മനുഷ്യകവചങ്ങളായി അണിനിരത്താനാണ് ഐസിസ് പദ്ധതി. ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ പുറത്തിക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൊല്ലാനും മടിക്കില്ല

കൊല്ലാനും മടിക്കില്ല

മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നവരെ സ്വാധീനം നഷ്ടമാകുന്നതോടു കൂടി ഐസിസ് കൊല്ലാനും മടിക്കില്ലെന്നാണ് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നത്.

 മൊസ്യൂളില്‍

മൊസ്യൂളില്‍

ഒക്ടോബര്‍ 17ന് ഐസിസ് പോരാളികള്‍ 200 കുടുംബങ്ങളെ സമീപ ഗ്രാമമായ സമാലിയയില്‍ നിന്ന് മൊസൂളിലേക്ക് നിര്‍ബന്ധിതമായി മാറ്റിപ്പാര്‍ര്‍പ്പിച്ചതായും 350 ഓളം കുടുംബങ്ങളെ മൊസൂളില്‍ നിന്ന് നജാഫിയയിലേക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭ വക്താവ് രവീണ ഷംദസാനി പറയുന്നു.

 ഐക്യരാഷ്ട്രസഭ അന്വേഷണം

ഐക്യരാഷ്ട്രസഭ അന്വേഷണം

ഐസിസ് മൊസ്യൂളില്‍ 40 ഇറാഖികളെ വധിച്ച സംഭവത്തില്‍ ഐക്യരാഷ്ട്ര കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സായുധ പോരാളികള്‍ക്കെതിരെ

സായുധ പോരാളികള്‍ക്കെതിരെ

ഐസിസ് പോരാളികളെ ആക്രമങ്ങളില്‍ നിന്ന് തടയുന്നതിനുള്ള എല്ലാ സാധ്യമായ നീക്കങ്ങളും ഇറാഖി സേന നടത്തണമെന്ന് ഐക്യരാഷ്ട്ര സഭ ഇറാഖ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൊസ്യൂളില്‍ പോരാട്ടം ശക്തം

മൊസ്യൂളില്‍ പോരാട്ടം ശക്തം

ഐസിസ് പിടിച്ചടക്കിയ മൊസ്യൂള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് ഇറാഖ് സൈന്യം. ഇറാഖ് സൈന്യം നടത്തുന്ന ആക്രമണം അഞ്ച് ദിവസത്തിലേറെയായിട്ടും ഐസിസിന്റെ ശക്തി ക്ഷയിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 സൈന്യം ഉറച്ചുതന്നെ

സൈന്യം ഉറച്ചുതന്നെ

മൊസ്യൂളിലെ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ കൂട്ടമായി ഒഴിപ്പിച്ച ശേഷമാണ് ഇറാഖി സേന ഐസിസിനെതിരെയുള്ള പോരാട്ടം തുടങ്ങിയത്. 54, 000 ഇറാഖി സൈന്യവും 40,000 കുര്‍ദ്ദ് പോരാളികളും ഉള്‍പ്പെടെ ഒരുലക്ഷത്തോളം സൈനികരാണ് ഐസിസിനെതിരെയുള്ള പോരാട്ടത്തിന് അണിനിരന്നിട്ടുള്ളത്.

English summary
UN says 'ISIS has seized 550 Iraqi families to use as human shields'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X