കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ബ്രെല്‍ഫി? യുഎന്‍ സെല്‍ഫിയെ പിന്തുണയ്ക്കുന്നതിന് പിന്നില്‍!!!

  • By Sandra
Google Oneindia Malayalam News

ജനീവ: കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെ സെല്‍ഫി അയക്കാന്‍ നിങ്ങള്‍ക്ക് മടിയുണ്ടോ, എങ്കില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രെല്‍ഫിയെ പിന്തുണയ്ക്കുകയാണ് യുനൈറ്റഡ് നാഷന്‍സ്.

രാമായണം കഥയല്ലെന്ന് ഉത്തരാഖണ്ഡ്, മൃതസഞ്ജീവനി കണ്ടെത്താന്‍ 25 കോടിരാമായണം കഥയല്ലെന്ന് ഉത്തരാഖണ്ഡ്, മൃതസഞ്ജീവനി കണ്ടെത്താന്‍ 25 കോടി

പരസ്യമായി മുലയൂട്ടുന്നതിനെക്കുറിച്ചുള്ള അബദ്ധധാരണകള്‍
മാറ്റുന്നതിനും മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കാനും മികച്ച മാര്‍ഗ്ഗം സാഷ്യല്‍ മീഡിയയില്‍ ബ്രെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്ന ട്രെന്‍ഡിനെ പ്രോത്സാഹിപ്പിക്കലാണെന്ന കണ്ടെത്തലാണ് യുഎന്നിന്റെ നീക്കത്തിന് പിന്നില്‍

എന്താണ് ബ്രെല്‍ഫി?

എന്താണ് ബ്രെല്‍ഫി?

അമ്മമാര്‍ കുഞ്ഞുങ്ങളെ മൂലയൂട്ടുന്നതിന്റെ സെല്‍ഫികളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ട്രെന്‍ഡായി മാറിക്കഴിഞ്ഞു.

മുലയൂട്ടലിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍

മുലയൂട്ടലിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍

പരസ്യമായി മുലയൂട്ടുന്നതുള്‍പ്പെടെ മുലയൂട്ടലിനെ കുറിച്ചുള്ള അബദ്ധധാരണകള്‍ തിരുത്തിക്കുറിക്കുകയാണ് ഇത്തരം ബ്രെല്‍ഫികളെ പിന്തുണക്കുന്നതിന് പിന്നില്‍

യുഎന്നും ബ്രെല്‍ഫിയും

യുഎന്നും ബ്രെല്‍ഫിയും

ബ്രെല്‍ഫികള്‍ മുലയൂട്ടലിനെ പിന്തുണക്കുന്നുവെങ്കില്‍ യുഎന്‍ ബ്രെല്‍ഫിയെ പിന്തുണക്കുന്നതില്‍ എന്താണ് തെറ്റെന്ന് യുഎന്‍ യോഗത്തിനിടെ യുഎന്‍ വക്താവ് ഫദേല ചായ്ബാണ് ചോദ്യം ഉന്നയിച്ചത്.

ലോക മുലയൂട്ടല്‍ വാരം

ലോക മുലയൂട്ടല്‍ വാരം

ആഗസ്ത് ഒന്നുമുതല്‍ ലോക മുലയൂട്ടല്‍ വാരം ആരംഭിക്കുന്നു. ലോകത്തുള്ള കുട്ടികളുടെ പോഷകാഹാരം മെച്ചപ്പെടുത്തുന്നതിനായി ജനങ്ങള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് യുഎന്നിന് മുമ്പില്‍ യുണിസെഫ് വെയ്ക്കുന്ന നിര്‍ദ്ദേശം.

ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍

ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍

ലോകത്ത് ജനിക്കുന്ന 77 മില്യണ്‍ നവജാത ശിശുക്കളില്‍ പകുതിയോളം കുട്ടികള്‍ക്ക് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭിക്കുന്നില്ലെന്ന് യുണിസെഫ് സാക്ഷ്യപ്പെടുത്തുന്നു. രോഗപ്രതിരോധത്തിനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നതിനും ഇത് മൂലം പോഷകാഹാരക്കുറവിനും ഇടയാക്കുന്നു.

മുലപ്പാലും രോഗപ്രതിരോധവും

മുലപ്പാലും രോഗപ്രതിരോധവും

നവജാതശിശുക്കളിലുണ്ടാകുന്ന അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും 'കൊളസ്ട്രം' കുട്ടികളെ പ്രതിരോധിക്കുന്നു. ആറ് മാസം വരെയുള്ള മുലയൂട്ടല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നു.

English summary
United Nations supports 'brelfies' to encourage breastfeeding in world level. And remove stigma around breast feeding in public.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X