കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്വേഷണത്തിന് എഫ്ബിഐയും; ഇന്ത്യക്കാര്‍ക്കെതിരായ വംശീയാതിക്രമം: നടപടി ഉടനെന്ന് യുഎസ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അമേരിക്കയിലുണ്ടായ ആക്രമണങ്ങളില്‍ ഉടന്‍ നീതി ഉറപ്പാക്കുമെന്ന് അമേരിക്ക. അക്രമണങ്ങളില്‍ അപലപിച്ച യുഎസ് സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് ഉടന്‍ നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയതായി യുഎസിലുള്ള ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അമേരിക്ക ഉറപ്പുനല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സര്‍ന വംശീയ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ അമേരിക്കയിലേയ്ക്ക് യാത്ര ചെയ്യാന്‍ ഭയപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ രണ്ടാഴ്ചയ്ക്കിടെ മൂന്ന് ഇന്ത്യക്കാരാണ് വെടിയേറ്റ് മരിക്കുന്നത്. നിങ്ങളുടെ രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ എന്നാക്രോശിച്ചുകൊണ്ടാണ് ആക്രമണങ്ങള്‍ നടക്കുന്നതെന്നും ശ്രദ്ധേയമാണ്. നിരന്തരം ഇന്ത്യക്കാര്‍ ആക്രമിക്കപ്പെടുന്നതോടെ ഇന്ത്യ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

crime

കന്‍സാസില്‍ വച്ച് ശ്രീനിവാസ കുച്ച്‌ഭോട്ട്‌ലെ വെടിയേറ്റ് മരിച്ചതിന് പിന്നാലെ സൗത്ത് കരോലിനയിലെ വീടിന് മുമ്പില്‍ വച്ച് ഹര്‍ണിഷ് പട്ടേലും ആക്രമിക്കപ്പെട്ടിരുന്നു. ശ്രീനിവാസ കുച്ച്‌ഭോട്ട്‌ലെയെ ആക്രമിച്ച വിമുക്ത ഭടന്‍ ആഡം പുരിന്റോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ ഇത്തരത്തില്‍ നിരന്തരം ആക്രമിക്കപ്പെടുന്നത്. ട്രംപ് ഏര്‍പ്പെടുത്തി എച്ച് വണ്‍ ബി വിസാ നിയന്ത്രണം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവുന്നതിന് പിന്നാലെയാണ് സുരക്ഷാ ഭീഷണിയും ഉയരുന്നത്.

English summary
The US on Sunday night assured India of working with all agencies to ensure "speedy justice" to the Indian-American victims of bias-related incidents. "State Department, on behalf of US government, expressed condolences and assured they are working with all agencies concerned to ensure speedy justice," the Indian Embassy in the US said in a series of tweets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X