കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ തുര്‍ക്കിയുടെ ലക്ഷ്യം ഐസിസ് അല്ല.. കുര്‍ദ്ദുകള്‍ തന്നെ; അമേരിക്ക പിണക്കത്തില്‍?

Google Oneindia Malayalam News

ദമാസ്‌കസ്: ഐസിസിനെ തുരത്താന്‍ എന്ന പേരില്‍ സിറിയയില്‍ പ്രവേശിച്ച തുര്‍ക്കിയുടെ യഥാര്‍ത്ഥ ലക്ഷ്യം കുര്‍ദ്ദുകള്‍ ആണോ? ഫ്രീ സിറിയന്‍ ആര്‍മിയെ കൂടെ കൂട്ടി തുര്‍ക്കി സൈന്യം കുര്‍ദ്ദുകളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വടക്കന്‍ സിറയയില്‍ കുര്‍ദ്ദുകളുമായി ശക്തമായ ഏറ്റുമുട്ടലിലാണ് തുര്‍ക്കി ഇപ്പോള്‍. യൂഫ്രട്ടീസിന് കിഴക്കിലേക്ക് പിന്‍മാറാനാണ് കുര്‍ദ്ദുകള്‍ക്ക് തുര്‍ക്കി നല്‍കിയിട്ടുള്ള അന്ത്യ ശാസനം. അല്ലെങ്കില്‍ തകര്‍ത്തുകളയും എന്നാണ് ഭീഷണി.

Turkey Syria

അമേരിക്കയുടേയും സിറിയയിലെ വിമതരുടേയും സഹായത്തോടെയാണ് തുര്‍ക്കി ആക്രമണം നടത്തുന്നത്. കുര്‍ദ്ദുകള്‍ക്ക് സിറിയയില്‍ എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിരുന്നതും അമേരിക്ക തന്നെയാണ്. തുര്‍ക്കിയുടെ നീക്കത്തില്‍ കടുത്ത അസംതൃപ്തിയാണ് അമേരിക്കക്കുള്ളത് എന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ കുര്‍ദ്ദുകള്‍ക്ക് നേര്‍ക്ക് തുര്‍ക്കി നടത്തുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

സിറിയയിലെ മന്‍ബിജ് പട്ടണം ഇപ്പോള്‍ കുര്‍ദ്ദുകളുടെ നിയന്ത്രണത്തിലാണ്. അല്‍ സജോര്‍ നദി കടന്ന് വിമതരും തുര്‍ക്കി സേനയും മന്‍ബിജിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുര്‍ദ്ദുകളെ തുരത്തി നഗരം പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

അമേരിക്കയുടെ സഹായത്തില്‍ കഴിയുന്ന കുര്‍ദ്ദ് വിഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ യൂഫ്രട്ടീസിന് കിഴക്ക് ഭാഗത്തേക്ക് ഒതുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയുടെ ആവശ്യം പരിഗണിച്ച് അമേരിക്ക തന്നെയാണത്രെ ഇത്തരം ഒരു പിന്‍മാറ്റത്തിന് വഴിവച്ചത്. എന്നാല്‍ അമേരിക്കയുടെ സഹായം പറ്റാത്ത കുര്‍ദ്ദുകളും സിറിയയില്‍ ഉണ്ട്. ഇപ്പോള്‍ അവരെ ലക്ഷ്യംവച്ചാണ് തുര്‍ക്കി മുന്നേറുന്നത്.

അമേരിക്ക ഇതില്‍ എന്താണ് ലക്ഷ്യമിടുന്നത് എന്നത് വ്യക്തമല്ല. കുര്‍ദ്ദുകള്‍ ആക്രമിക്കപ്പെട്ടാല്‍ അതിന്റെ ഉത്തരവാദത്തില്‍ നിന്ന് അമേരിക്കയ്ക്ക് ഒരിക്കലും പിന്‍മാറാനും പറ്റില്ല. വിഷയത്തില്‍ ഇതുവരെ അസദ് സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. കുര്‍ദ്ദുകളും ഐസിസും ഒരുപോലെ അസദിന്റെ ശത്രുക്കളാണ്.

English summary
The US has branded "unacceptable" fighting between Turkish-backed forces and pro-Kurdish fighters in northern Syria, following warnings from Turkish President Recep Tayyip Erdogan that his country would fight Kurdish militants in Syria with the "same determination" as Islamic State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X