കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Virginia shooting :അമേരിക്കയില്‍ വെടിവെയ്പ്: അക്രമി അറസ്റ്റിൽ, ആക്രമണം ബേസ്ബോള്‍ പരിശീലനത്തിനിടെ

എന്നാല്‍ പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

Google Oneindia Malayalam News

വിർജീനിയ: അമേരിക്കയിൽ വെടിവെയ്പ്. വിർജീനിയയിലെ പ്രതിനിധി സഭയുടെ ബേസ് ബോള്‍ പരിശീലനത്തിനിടെയായിരുന്നു ആക്രമണം. വാഷിംഗ്ടണ്‍ ഡിസിയ്ക്ക് സമീപം ബുധനാഴ്ചയാണ് സംഭവം. ഒട്ടേറെപ്പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മുതിർന്ന യുഎസ് പ്രതിനിധിസഭാംഗമായ സ്റ്റീവ് സ്കൈലസിയ്ക്ക് അരക്കെട്ടിൽ വെടിയേൽക്കുകയായിരുന്നു.

സ്റ്റീവിന് പുറമേ മറ്റ് രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അക്രമിയെ അലക്സാന്‍ട്രിയ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലൂസിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി സ്റ്റീവ് സ്കാലൈസിന് വെടിവെയ്പിൽ പരിക്കേറ്റു.

അദ്ദേഹത്തിന്‍റെ സഹായികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പായി അക്രമി 50 തവണ വെടിയുതിർത്തുവെന്നാണ്. 25 ഓളം പേരടങ്ങുന്ന ബേസ്ബോൾ ടീമാണ് വിർജീനിയ അലക്സാൻട്രിയ എന്നിവിടങ്ങളിലായി പരിശീലനം നടത്തിക്കൊണ്ടിരുന്നത്.

virginia-shooting

English summary
US: Gunman with rifle attack in Virginia, multiple victims: Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X