കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ അന്ത്യത്തിന് 'ബോംബുകളുടെ മാതാവ്'; ട്രംപ് വാക്കു പാലിക്കുന്നു!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ ഐസിസിന്റെ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ ബോംബാക്രമണം. ഐസിസിനോടുള്ള പകതീര്‍ക്കാന്‍ ബോബുകളുടെ മാതാവ് എന്നറിപ്പെടുന്ന ഏറ്റവും വലിയ ആണവേതര ബോംബ് ജിബിയു 43 ആണ് അമേരിക്ക ഐസിസ് കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ളത്. പാക് അതിര്‍ത്തിയ്ക്ക് സമീപത്തുള്ള അഫ്ഗാനിസ്താനിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയിലായിരുന്നു അമേരിക്കയുടെ ആക്രമണം. ആക്രമണത്തില്‍ ഐസിസിന് സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് വെളിപ്പെട്ടിട്ടില്ല.

അഫ്ഗാനിസ്താനിലെ നന്‍ഗാഹര്‍, പ്രവിശ്യയില്‍ അമേരിക്ക ബോംബിട്ടെന്നും എംസി 130 വിമാനത്തില്‍ നിന്നാണ് ബോംബിട്ടതെന്നും പെന്റഗണ്‍ വക്താവ് ആദം സ്റ്റമ്പ് വ്യക്തമാക്കി. പ്രാദേശിക സമയം 7.32 നായിരുന്നു ആക്രമണമെന്നും ആദ്യമായാണ് ഇത്തരത്തിലുള്ള ആക്രമണത്തിന് അമേരിക്ക ഈ ബോംബ് ഉപയോഗിക്കുന്നതെന്നും പെന്റഗണ്‍ വക്താവ് ചൂണ്ടിക്കാണിക്കുന്നു.

 ബോംബുകളുടെ മാതാവ്

ബോംബുകളുടെ മാതാവ്

മദര്‍ ബോംബ്‌സ് എന്നറിയപ്പെടുന്ന ജിബിയു 43 എന്ന ഏറ്റവും വിനാശകരമായ ബോംബാണ് ഐസിസിനെ തകര്‍ക്കാന്‍ അമേരിക്ക അഫ്ഗാനിസ്താനില്‍ വിക്ഷേപിച്ചിട്ടുള്ളത്. 11
ടണ്‍ സ്‌ഫോടവസ്തുക്കളടങ്ങിയ ജിബിയു ആദ്യമായാണ് അമേരിക്ക ആക്രമണത്തിനായി ഉപയോഗിക്കുന്നത്. എംസി 130 എന്ന ഹെര്‍ക്കുലീസ് വിമാനം ഉപയോഗിച്ചായിരുന്നു ആക്രമണം. ജിപിഎസ് അധിഷ്ഠിതമായി പ്രവര്‍ത്തിയ്ക്കുന്ന 20 അടി നീളമുള്ള ബോംബിന് പൊട്ടുന്നതിന് മുമ്പേ ഭൂമിയ്ക്കടിയിലേയ്ക്ക് 200 അടിയും കോണ്‍ക്രീറ്റ് പ്രതലത്തില്‍ 60 അടിയും തുളച്ചുകയറാനുള്ള കഴിവുണ്ട്.

ഐസിസിന്റെ പതനം

ഐസിസിന്റെ പതനം

അഫ്ഗാന്‍ - പാക് അതിര്‍ത്തി ജില്ലയായ നംഗാര്‍ഹര്‍ പ്രവിശ്യയിലുള്ള അചിന്‍ ജില്ലയിലായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. മലമടക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരരെയും ഭീകരര്‍ ഉപയോഗിക്കുന്ന ടണലുകള്‍, ഗുഹ എന്നിവ നശിപ്പിക്കാനാണ് അമേരിക്ക ആക്രമണം വഴി ലക്ഷ്യമിട്ടത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

 ട്രംപ് വാക്കുപാലിക്കുന്നു

ട്രംപ് വാക്കുപാലിക്കുന്നു

ഐസിസിനെ ലോകത്തുനിന്ന് തുടച്ചുനീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപ് ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങളെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങള്‍ പതിവായതോടെയാണ് ഭീകരവാദത്തിനെതിരെ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കുന്നത്. അധികാരമേറ്റതിന് ശേഷം ട്രംപ് മുന്നോട്ടുവച്ച വാഗ്ദാനം പാലിക്കപ്പെടുകയായിരുന്നു ഈ ആക്രമണത്തോടെ.

English summary
U.S. forces in Afghanistan dropped a 22,000-pound bomb on Islamic State forces in eastern Afghanistan on Thursday, the Pentagon announced, using the largest non-nuclear bomb ever employed in combat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X