കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis: അമേരിക്കയെ പൊളിച്ചടുക്കി ഖത്തര്‍; ട്രംപ് നിര്‍ത്തിയാലും ഖത്തര്‍ നിര്‍ത്തില്ല

അറബ് ലോകത്ത് ആഞ്ഞുവീശിയ മുല്ലപ്പൂ വിപ്ലവത്തിന്റെ കാറ്റ് സിറിയയിലെത്തിയത് 2011ലാണ്. ദെയ്‌റുസ്സൗര്‍ പട്ടണത്തില്‍ തുടക്കമിട്ട ചെറിയ പ്രതിഷേധം സിറിയന്‍ സര്‍ക്കാര്‍ അടിച്ചൊതുക്കി.

  • By Ashif
Google Oneindia Malayalam News

ദോഹ: തീവ്രവാദത്തിനെതിരേയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ സൗദി സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കാര്യമായും പ്രസംഗിച്ചത്. മുസ്ലിം രാഷ്ട്ര നേതാക്കള്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണയും നല്‍കി. പിന്നീട് തുടങ്ങിയതാണ് ഖത്തറിനെതിരായ അയല്‍രാജ്യങ്ങളുടെ നയതന്ത്ര യുദ്ധം.

സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ എതിരാളികള്‍ക്ക് ഖത്തര്‍ ആയുധം കൈമാറുന്നുവെന്ന ആരോപണം നേരത്തെയുള്ളതാണ്. ഈ വിഷയത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി നിലപാട് മാസങ്ങള്‍ക്ക് മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക സിറിയയിലെ വിദേശ സൈനികര്‍ക്കും മിതവാദികളായ വിമതര്‍ക്കും പിന്തുണ നല്‍കുന്നത് പിന്‍വലിച്ചാലും സായുധ പോരാട്ടം തുടരുന്ന വിമതര്‍ക്കുള്ള തങ്ങളുടെ ആയുധ കൈമാറ്റം അവസാനിപ്പിക്കില്ലെന്നാണ് മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി കഴിഞ്ഞ നവംബറില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

വിമതരെ സഹായിക്കാന്‍ സൗദിയും

വിമതരെ സഹായിക്കാന്‍ സൗദിയും

എന്നാല്‍ സിറിയയിലെ ഷിയാ ഭരണകൂടത്തിനെതിരേ പോരാടുന്ന ആ രാജ്യത്തെ വിമതരെ സഹായിക്കുന്നത് ഖത്തര്‍ മാത്രമല്ല, സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെയും മറ്റു അറബ് രാജ്യങ്ങളുടെയും പിന്തുണ വിമതര്‍ക്കുണ്ട്. ഇക്കാര്യം ഖത്തര്‍ വിദേശ കാര്യമന്ത്രി അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുമുണ്ട്.

 ഇനിയും തുടരും

ഇനിയും തുടരും

സിറിയയുടെയും റഷ്യയുടെയും യുദ്ധവിമാനങ്ങളെ നേരിടാന്‍ തങ്ങള്‍ മാത്രമല്ല വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതെന്നും അത് ഇനിയും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സിറിയയിലെ വിമതരെ സഹായിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. അവരെല്ലാം ഒരുമിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ആ ആയുധ കൈമാറ്റം.

മുല്ലപ്പൂ വിപ്ലവം

മുല്ലപ്പൂ വിപ്ലവം

അറബ് ലോകത്ത് ആഞ്ഞുവീശിയ മുല്ലപ്പൂ വിപ്ലവത്തിന്റെ കാറ്റ് സിറിയയിലെത്തിയത് 2011ലാണ്. ദെയ്‌റുസ്സൗര്‍ പട്ടണത്തില്‍ തുടക്കമിട്ട ചെറിയ പ്രതിഷേധം സിറിയന്‍ സര്‍ക്കാര്‍ അടിച്ചൊതുക്കി. ഈ സംഭവത്തിലുള്ള പ്രതിഷേധമാണ് പിന്നീട് ആളികത്തിയത്. അത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.

അടിച്ചമര്‍ത്തി

അടിച്ചമര്‍ത്തി

എന്നാല്‍ മറ്റു അറബ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രതിഷേധക്കാരെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു സിറിയന്‍ ഭരണകൂടം. നാല് പതിറ്റാണ്ടായി തുടരുന്ന അലവി വിഭാഗത്തിന്റെ ഭരണത്തിനെതിരേ ഒരു ചെറിയ ശബ്ദം പോലും ഉയരാന്‍ സിറിയന്‍ ഭരണാധികാരികള്‍ സമ്മതിച്ചിരുന്നില്ല.

പ്രക്ഷോഭകരും ആയുധമെടുത്തു

പ്രക്ഷോഭകരും ആയുധമെടുത്തു

പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ പ്രക്ഷോഭകരും ആയുധമെടുത്തു. തുടര്‍ന്ന് അതൊരു ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു. ആറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മരിച്ചവരുടൈ എണ്ണം ആറ് ലക്ഷം കവിഞ്ഞു. നാടും വീടും നഷ്ടപ്പെട്ട് പലായനം ചെയ്തവര്‍ അതിനിരട്ടി.

രക്തരൂക്ഷിതം

രക്തരൂക്ഷിതം

അടിച്ചമര്‍ത്തല്‍ രക്തരൂക്ഷിതമായതോടെയാണ് വിദേശ രാജ്യങ്ങളുടെ ഇടപെടലുണ്ടായത്. അറബ് രാജ്യങ്ങള്‍ മൊത്തം വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സിറിയയുടെ കൂടെ നിന്നത് ഇറാനും ലബ്‌നാനിലെ ഹിസ്ബുല്ലയും ഇറാഖും മാത്രം.

ഷിയാ-സുന്നി വിഭാഗീയ

ഷിയാ-സുന്നി വിഭാഗീയ

സിറിയന്‍ വിമതരെ സഹായിക്കുക എന്നുള്ളത് അറബ് ലോകം ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. അതിന് പിന്നില്‍ ഷിയാ-സുന്നി വിഭാഗീയതയും ഉണ്ട്. ഇറാന്‍ സിറിയയെ പിന്തുണയ്ക്കാന്‍ കാരണം സിറിയയിലെ ഭരണകൂടം ഷിയാക്കളാണ് എന്നുള്ള ഒറ്റക്കാരണത്താലാണ്. ഇറാന്റെ സഹായിയായ റഷ്യയും സിറിയയുടെ സഹായത്തിനെത്തി.

ലോകയുദ്ധമായി മാറി

ലോകയുദ്ധമായി മാറി

അതോടെ ലോകം മൊത്തം ഇടപെടുന്ന ഒരു യുദ്ധമായി മാറുകയായിരുന്നു സിറിയയിലേത്. അതുകൊണ്ടാണ് തങ്ങള്‍ ഒറ്റയ്ക്കല്ല സിറിയന്‍ വിമതര്‍ക്ക് ആയുധം കൈമാറുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറയാന്‍ കാരണം. സൗദിയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളും വിമതരെ പിന്തുണയ്ക്കുന്നുണ്ട്.

അതിനിടെ ഐസിസിന്റെ വളര്‍ച്ച

അതിനിടെ ഐസിസിന്റെ വളര്‍ച്ച

ആഭ്യന്തരയുദ്ധം ശക്തിപ്പെടുന്നതിനിടെയാണ് ഐസിസിന്റെ വളര്‍ച്ച. ഇതിനെ നേരിടാനാണ് അമേരിക്കയും കൂട്ടരും എത്തിയത്. ഇന്ന് അമേരിക്ക ആക്രമണം നടത്തുന്നത് ഐസിസിനെതിരേ മാത്രമല്ല. കഴിഞ്ഞ മാസം അമേരിക്കന്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ വരെ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മിതവാദികളായ വിമതര്‍

മിതവാദികളായ വിമതര്‍

മിതവാദികളായ സിറിയന്‍ വിമതരെയാണ് തങ്ങള്‍ സഹായിക്കുന്നതെന്ന് അമേരിക്ക പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ദൗത്യത്തില്‍ നിന്നു പിന്‍മാറിയാലും തങ്ങള്‍ സായുധ പോരാട്ടം നടത്തുന്ന വിമതര്‍ക്ക് ആയുധം നല്‍കുന്നത് തുടരുമെന്നാണ് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞത്.

English summary
Qatar will continue to arm Syrian rebels even if Donald Trump ends U.S. backing for the multinational effort, Doha's foreign minister said in an interview, signaling its determination to pursue a policy the U.S. President-elect may abandon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X