കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയുടെ പക്ഷം പിടിച്ച് നാറ്റോ, റഷ്യയ്ക്കൊപ്പം സിറിയ, ലോകം വീണ്ടും ചേരി തിരിഞ്ഞ് യുദ്ധത്തിന്?

Google Oneindia Malayalam News

അങ്കാര: 1939 സെപ്റ്റംബര്‍ ഒന്നിന് ജര്‍മ്മനി പോളണ്ടിനെ ആക്രമിയ്ക്കുന്നതോട് കൂടിയാണ് രണ്ടാം ലോക യുദ്ധം തുടങ്ങുന്നത്. 2015 നവംബര്‍ 24 നെയും ചരിത്രം മൂന്നാം ലോക യുദ്ധത്തിന്റെ തുടക്കത്തിന് കാരണമായ ദിവസമായി വിലയിരുത്തുമോ? സിറിയന്‍-തുര്‍ക്കി അതിര്‍ത്തി പ്രദേശത്ത് റഷ്യന്‍ യുദ്ധ വിമാനം തുര്‍ക്കി വെടിവച്ചിട്ട സംഭവം കൂടുതല്‍ ഗുരുതരമാവുകയാണ്.

റഷ്യയും തുര്‍ക്കിയും തമ്മില്‍ വാക്കുകള്‍ കൊണ്ട് യുദ്ധം തന്നെ നടക്കുകയാണ്. റഷ്യന്‍ പ്രസിഡന്റെ വ്ളാഡിമിര്‍ പുടിന്‍ അതിരൂക്ഷമായ ഭാഷയിലാണ് തുര്‍ക്കിയെ വിമര്‍ശിച്ചത്. ഗുരുതരമായ പ്രത്യാഘാതം തുര്‍ക്കി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കുന്നുണ്ട്. സിറിയ റഷ്യയുടെ പക്ഷം പിടിയ്ക്കുമ്പോള്‍ തുര്‍ക്കിയ്ക്ക് പിന്നിലും ലോക രാജ്യങ്ങള്‍ അണി നിരന്നാല്‍ മൂന്നാം ലോക യുദ്ധത്തിന് സാധ്യതയേറുകയാണ്. നാറ്റോ യോഗത്തില്‍ ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയാല്‍ അതും പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കാം.

 പ്രത്യാഘാതം

പ്രത്യാഘാതം

സിറിയന്‍ അതിര്‍ത്തിയ്ക്ക് ഉള്ളില്‍ വച്ച് (ഒരു കിലോമീറ്റര്‍ അകത്ത്) തന്നെയാണ് തുര്‍ക്കി റഷ്യന്‍ യുദ്ധ വിമാനം വെടിവച്ചിട്ടതെന്നും തീവ്രവാദികളെ പിന്തുണയ്ക്കുന്ന ഈ നിലപാടിന് ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

നാറ്റോ

നാറ്റോ

സംഭവത്തില്‍ നാറ്റോ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. വിമാനം വെടിവച്ചിട്ട സംഭവത്തില്‍ തുര്‍ക്കിയ്‌ക്കൊപ്പമാണ് നാറ്റോയെന്ന് സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് പ്രതികരിച്ചു

 നിസാരം...

നിസാരം...

തുര്‍ക്കിയും റഷ്യയും തമ്മില്‍ വിമാനം വെടിവച്ചിട്ട സംഭവത്തെ തുടര്‍ന്നുണ്ടായ കലഹം കാര്യമാക്കേണ്ടെന്ന നിലപാടിലാണ് അമേരിയ്ക്കയും ഫ്രാന്‍സും

 കൂട്ടുകാര്‍

കൂട്ടുകാര്‍

റഷ്യയെ പിന്തുണച്ച് സിറിയ രംഗത്തെത്തിയിട്ടുണ്ട്. ലോക രാജ്യങ്ങള്‍ പക്ഷം പിടിയ്ക്കല്‍ തുടര്‍ന്നാല്‍ മറ്റൊരു ലോക യുദ്ധം എപ്പോള്‍ തുടങ്ങി എന്ന് ചോദിച്ചാല്‍ പോരേ

ഹിറ്റ്‌ലറും മുസോളിനിയും

ഹിറ്റ്‌ലറും മുസോളിനിയും

ഹിറ്റ്‌ലറും മുസോളിനിയുമൊക്കെ രണ്ടാം ലോക യുദ്ധത്തിന്റെ കാരണക്കാരായ പോലെ ഇസ്ലാമിക തീവ്രവാദവും ഐസിസുകാരും സിറിയയിലെ റഷ്യന്‍ ഇടപെടലുമൊക്കെ മൂന്നാം ലോകയുദ്ധത്തിന് വഴിതെളിയ്ക്കുമോ

English summary
Turkey downs Russian warplane near Syria border, Putin warns of 'serious consequences'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X