കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ കൊടുംക്രൂരത; മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു, നാസികളുടെ മാതൃക!!

അമേരിക്കയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ അസദ് ഭരണകൂടത്തിനെതിരേ മാനവരാശിക്കെതിരായ കുറ്റം ചെയ്തുവെന്ന വകുപ്പ് ചുമത്തിയേക്കും.

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: വര്‍ഷങ്ങളായി ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ വന്‍ കൂട്ടക്കൊല നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ്. അമേരിക്ക പുറത്തുവിട്ട വിവരങ്ങള്‍ ശരിയാണെങ്കില്‍ സിറിയന്‍ ഭരണാധികാരികള്‍ കുടുങ്ങും.

രണ്ടാം ലോക യുദ്ധകാലത്ത് നാസി ജര്‍മനിയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് സമാനമാണ് സിറിയയിലെ അവസ്ഥ. ലഭ്യമായ പുതിയ വിവരങ്ങള്‍ പ്രകാരമാണ് തങ്ങള്‍ ഇക്കാര്യം പുറത്തുവിടുന്നതെന്ന് അമേരിക്ക പറയുന്നു.

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

ചിദംബരം അപ്പനല്ല, പൊന്നപ്പനാണ്; മകന്‍ കാര്‍ത്തിക്ക് വേണ്ടി ചെയ്തത്... അഴിയെണ്ണും?ചിദംബരം അപ്പനല്ല, പൊന്നപ്പനാണ്; മകന്‍ കാര്‍ത്തിക്ക് വേണ്ടി ചെയ്തത്... അഴിയെണ്ണും?

തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

കൊടും ക്രൂരതകള്‍

കൊടും ക്രൂരതകള്‍

സിറിയയില്‍ നടക്കുന്ന കൊടും ക്രൂരതകള്‍ സംബന്ധിച്ച് ലഭിച്ച പുതിയ വിവരങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് റഷ്യയുടെയും ഇറാന്റെയും പിന്തുണയുണ്ടെന്ന കാര്യം അമേരിക്ക അടിവരയിടുന്നു.

ദിവസം 54 മൃതദേഹങ്ങള്‍

ദിവസം 54 മൃതദേഹങ്ങള്‍

നിലവില്‍ നടക്കുന്ന കൂട്ടക്കൊലകള്‍ക്ക് റഷ്യയും ഇറാനും പ്രതികളാണെന്നാണ് അമേരിക്കയുടെ ആരോപണം. സിറിയന്‍ ജയിലുകളിലാണ് കൂട്ടക്കൊല നടക്കുന്നത്. ദിവസം 54 പേരുടെ മൃതദേഹങ്ങളാണ് കത്തിക്കുന്നത്.

ഉപഗ്രഹ ചിത്രങ്ങള്‍

ഉപഗ്രഹ ചിത്രങ്ങള്‍

ഉപഗ്രഹ ചിത്രങ്ങളാണ് സിറിയയിലെ ക്രൂരതകള്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ നല്‍കിയത്. മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാന്‍ സാധിക്കുന്ന പുതിയ കേന്ദ്രം സിറിയന്‍ ജയിലില്‍ തുടങ്ങിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും അമേരിക്ക പറയുന്നു.

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം സയ്ദ്‌നയയില്‍ 2013 മുതല്‍ ഒരു കെട്ടിടം തുടങ്ങിയിട്ടുണ്ട്. ഇത് ഒന്നു കൂടി വിപുലപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് വടക്കുള്ള സൈനിക ജയിലിലാണ് കൂട്ടക്കൊല നടക്കുന്നതെന്നു അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി സ്റ്റുവര്‍ട്ട് ജോണ്‍സ് മാധ്യമങ്ങളോട് പറഞ്ഞു.

സൈനിക ജയില്‍ വിപുലപ്പെടുത്തി

സൈനിക ജയില്‍ വിപുലപ്പെടുത്തി

സൈനിക ജയില്‍ വിപുലപ്പെടുത്തിയത് കൂട്ടക്കൊല മറച്ചുവയ്ക്കാനാണെന്ന് ജോണ്‍സ് പറഞ്ഞു. സിറിയന്‍ സര്‍ക്കാര്‍ ചെയ്യുന്ന ക്രൂരതകള്‍ മുമ്പും പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഇത്തരം മറകള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എത്രപേരെ കൂട്ടക്കൊല ചെയ്തു

എത്രപേരെ കൂട്ടക്കൊല ചെയ്തു

എന്നാല്‍ എത്രപേരെ കൂട്ടക്കൊല ചെയ്‌തെന്ന് ജോണ്‍സ് പറഞ്ഞില്ല. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ കണക്കു പ്രകാരം 2011-15 കാലയളവില്‍ 11000 പേരെ ഈ ജയിലില്‍ വധിച്ചുവെന്നാണ്. സര്‍ക്കാര്‍ വിരുദ്ധരെ കൂട്ടമായി ഈ ജയിലിലേക്ക് എത്തിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

മാനവരാശിക്കെതിരായ കുറ്റം

മാനവരാശിക്കെതിരായ കുറ്റം

അമേരിക്കയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ അസദ് ഭരണകൂടത്തിനെതിരേ മാനവരാശിക്കെതിരായ കുറ്റം ചെയ്തുവെന്ന വകുപ്പ് ചുമത്തിയേക്കും. എന്നാല്‍ അമേരിക്ക പുറത്തുവിട്ടത് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നേരത്തെ പുറത്തുവിട്ട വിവരങ്ങള്‍ മാത്രമാണെന്ന് ആക്ഷേപമുണ്ട്.

പുതിയതൊന്നുമില്ല

പുതിയതൊന്നുമില്ല

ആംനസ്റ്റിയുടെ റിപ്പോര്‍ട്ടിനേക്കാള്‍ പുതിയതൊന്നും അമേരിക്കയുടെ രേഖകളില്‍ ഇല്ലെന്നാണ് ആക്ഷേപം. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ പുതിയ കാര്യങ്ങളൊന്നും റിപ്പോര്‍ട്ടിലില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കൂട്ടക്കൊലകള്‍ അവസാനിച്ചിട്ടില്ല

കൂട്ടക്കൊലകള്‍ അവസാനിച്ചിട്ടില്ല

ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ 2015 ഡിസംബറില്‍ നടന്ന കാര്യങ്ങളാണ് ഒടുവില്‍ പറയുന്നത്. എന്നാല്‍ ഈ കൂട്ടക്കൊലകള്‍ അവസാനിച്ചുവെന്ന് കരുതാനാവില്ല. ഇപ്പോള്‍ ആയിരങ്ങള്‍ അധികം കൊല്ലപ്പെടുകയാണ് സംഭവിച്ചിരിക്കുകയെന്നും ആംനസ്റ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ പറയുന്നു.

പ്രത്യേക അന്വേഷണം നടത്തണം

പ്രത്യേക അന്വേഷണം നടത്തണം

നിലവില്‍ ലഭ്യമായ വിവരങ്ങള്‍ കൃത്യമാണെന്ന് പറയാനാവില്ല. എന്നാല്‍ ദമസ്‌കസിലെ ജയിലിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തണം. എന്നാല്‍ കൂടുതല്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവരുമെന്നും ആംനസ്റ്റി അധികൃതര്‍ പറഞ്ഞു. ജയിലില്‍ നിന്നു രക്ഷപ്പെട്ടവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ആംനസ്റ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. ലഭ്യമായ പുതിയ വിവരങ്ങള്‍ റഷ്യക്ക് കൈമാറിയിട്ടില്ലെന്നും ജോണ്‍സ് പറഞ്ഞു.

English summary
The United States on Monday accused Syria of mass executions and burning of bodies in a crematorium built inside a prison complex — charges, that if true, are reminiscent of methods used in Nazi Germany during World War II.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X