കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് എരിതീയിൽ എണ്ണ ഒഴിക്കുന്നു!!! നീങ്ങുന്നത് ആണവ​യുദ്ധത്തിലേക്ക്!!​ മുന്നറിയപ്പുമായി ഉത്തരകൊറിയ

എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നതെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

  • By Ankitha
Google Oneindia Malayalam News

സോൾ: അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെരെ ഉത്തര കൊറിയ. ഇരു രാജ്യങ്ങളും എരിതീയിൽ എണ്ണയൊഴിക്കുകയാണെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

south koria

അമേരിക്ക -ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെ ദക്ഷിണ കൊറിയയിലും പ്രതിഷേധമുയർന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഉത്തര കൊറിയ രണ്ട് ഭൂഖണ്ഡാന്തര മിസൈലുകളണ് പരീക്ഷിച്ചത്. ഇതിനെതിരെ യുഎസും ദക്ഷിണ കൊറിയയും രംഗത്തെത്തിയിരുന്നു.

ദക്ഷിണകൊറിയയും യുഎസും

ദക്ഷിണകൊറിയയും യുഎസും

രാജ്യങ്ങൾ പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായാൽ മേഖല ഒരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന് പ്രതീതി ഉണ്ടായിരുന്നു. എന്നാൽ എരിതീയിൽ എണ്ണ ഒഴിക്കും വിധം അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുകയാണ്. പത്തു ദിവസം നീണ്ടു നിൽക്കുന്ന സൈനികാഭ്യാസത്തിന് ആയിരക്കണക്കിന് സൈനികരാണ് പങ്കെടുക്കുന്നത്.

മുന്നറിയിപ്പുമായി ഉത്തര കൊറിയ

മുന്നറിയിപ്പുമായി ഉത്തര കൊറിയ

അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും സംയുക്ത സൈനിക അഭ്യാസത്തിനെതിരെ എതിർപ്പുമായി ഉത്തര കൊറിയ രംഗത്തെത്തിയിട്ടുണ്ട്.എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നതെന്ന് ഉത്തര കൊറിയ പറഞ്ഞു. വീ​ണ്ടു​വിചാരമില്ലാത്ത തീ​രുമാനങ്ങൾ ആണവ​യുദ്ധത്തിലേക്ക്​ എ​ത്തിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി.

 ഏത് നടപടിയും നേരിടാൻ തയ്യാർ

ഏത് നടപടിയും നേരിടാൻ തയ്യാർ

ഉത്തര കൊറിയയുടെ മുന്നറിയിപ്പിനെതിരെ അവഗണിക്കുകയാണ് ദക്ഷിണകൊറിയ. തുടർച്ചയായുള്ള ആണവായുധ പരീക്ഷണവും മിസൈൽ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഏത് നടപടിയും നേരിടാൻ തയ്യാറായിരിക്കണമെന്ന് ദക്ഷിണകൊറിയൻ പക്ഷം

പ്രതിഷേധിച്ച് ദക്ഷിണ കൊറിയൻ ജനത

പ്രതിഷേധിച്ച് ദക്ഷിണ കൊറിയൻ ജനത


ദക്ഷിണ കൊറിയ- അമേരിക്കൻ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ജനങ്ങൾ. മേഖലയിൽ സമാധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊറിയയില്‍ നിരവധി പേര്‍ തെരുവിലിറങ്ങി. അമേരിക്കന്‍ എംബസിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധക്കാരില്‍ നിരവധി പേര്‍ അറസറ്റിലായിട്ടുണ്ട്.

പ്രശ്ന പരിഹാരത്തിനായി യുഎൻ

പ്രശ്ന പരിഹാരത്തിനായി യുഎൻ

ഉത്തര കൊറിയയുടെ തുട‍ര്‍ച്ചയായ ആണവപരീക്ഷണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മധ്യസ്ഥ നീക്കത്തിന് തയ്യാറായി ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയും ലോകരാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുറുകുകയാണെന്നും പ്രശ്ന പരിഹാരത്തിന് നയതന്ത്ര ചര്‍ച്ചകള്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് യുഎന്നിന്റെ നീക്കം.

അയവില്ലാതെ അമേരിക്ക

അയവില്ലാതെ അമേരിക്ക

അമേരിക്ക ഉത്തര കൊറിയക്കു മേൽ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിട്ടുവീഴ്ചക്കു തയ്യാറല്ലയെന്ന് മനോഭാവമാണ് യുഎസിനുള്ളത്. ഉത്തരകൊറിയക്ക് മേല്‍ ചിലി, പെറു, ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
America's annual joint military exercises with South Korea always frustrate North Korea. The war games set to begin Monday may hold more potential to provoke than ever, given President Donald Trump's "fire and fury" threats and Pyongyang's as-yet-unpursued plan to launch missiles close to Guam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X