കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ തകര്‍ക്കാന്‍ അമേരിക്ക ഇറാഖിലെ സുന്നി ആദിവാസികളെ ആയുധമണിയിക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇറാഖില്‍ ഐസിസ് തീവ്രവാദികള്‍ക്ക് നേരെ നടത്തുന്ന വ്യോമാക്രണങ്ങള്‍ ഫലം കാണുന്നില്ലെന്ന് അമേരിക്ക തന്നെ സംശയിക്കുന്നു. കരസൈന്യത്തെ ഇറാഖിലേക്കയക്കില്ലെന്ന് ഉറപ്പിച്ച് പറയുന്ന അമേരിക്ക പുത്തന്‍ രീതിയാണ് പരീക്ഷിക്കാന്‍ പോകുന്നത്.

ഇറാഖിലെ സുന്നി ആദിവാസി വിഭാഗങ്ങളിലെ പുരുഷന്‍മാരെ ആയുധമണിയിക്കാനാണ് പദ്ധതി. ഇതിനായി നൂറ്റി അമ്പത് കോടി രൂപയാണ് അമേരിക്ക ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.

ISIS

ആദ്യ ഘട്ടത്തില്‍ അന്‍ബാര്‍ മേഖലയിലെ സുന്നി ആദിവാസികള്‍ക്കാണ് അമേരിക്ക ആയുധം നല്‍കുക. എകെ 47 തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും പീരങ്കികളും ഇവര്‍ക്ക് നല്‍കും. ആവശ്യമായ പരിശീലനവും നല്‍കും.

ഐസിസിനെതിരെയുള്ള ആക്രമണം അമേരിക്ക ശക്തമാക്കുന്തോറും കടുത്ത നടപടികളുമായാണ് അവര്‍ തിരിച്ചടിക്കുന്നത്. ഇതുവരെ മൂന്ന് അമേരിക്കന്‍ പൗരന്‍മാരെയാണ് അവര്‍ കഴുത്തറുത്ത് കൊന്നത്. അതിനിടെ ഐസിസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഐസിസിനെതിരെ ഇറാഖിലെ പൗരന്‍മാരെ തന്നെ ഉപയോഗിച്ച് യുദ്ധം നടത്താനുള്ള വമ്പന്‍ പദ്ധതിയും അമേരിക്ക തയ്യാറാക്കുന്നുണ്ട്. ഇറാഖ് സൈന്യത്തേയും കുര്‍ദ്ദിഷ് പോരാളികളേയും പരിശീലിപ്പിക്കാനും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കാനും 9,800 കോടി രൂപയുടെ വന്‍ പദ്ധതിക്കായി കോണ്‍ഗ്രസിനെ സമീപിക്കാനൊരുങ്ങുകയാണ്.

English summary
US to arm Iraqi Sunni tribesman to fight Islamic State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X