കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിക്കും നായകള്‍ക്ക് പറക്കാന്‍ കഴിയുമോ? നായയെ മുകളിലേക്കെറിഞ്ഞ് സ്ത്രീ, പിന്നെ സംഭവിച്ചത്..

സംഭവത്തിനു പിന്നാലെ യുവതിയെ പോലീസ് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവര്‍ക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കേസെടുത്തിട്ടുമുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ഹൂസ്റ്റണ്‍: നായകള്‍ക്ക് പറക്കാന്‍ കഴിയുമെന്ന വാദവുമായി പാലത്തിനു മുകളില്‍ നിന്ന് നായയെ മുകളിലേക്കെറിഞ്ഞ് യുവതിയുടെ പരീക്ഷണം. ഫ്‌ലോറിഡയിലാണ് കാഴ്ചക്കാരെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

30അടി ഉയരമുള്ള പാലത്തിലില്‍ നിന്നാണ് യുവതി നായയെ എറിഞ്ഞത്. നായകള്‍ക്ക് പറക്കാന്‍ കഴിയുമെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ നായയെ മുകളിലേക്കെറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

dog

സംഭവത്തിനു പിന്നാലെ യുവതിയെ പോലീസ് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവര്‍ക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കേസെടുത്തിട്ടുമുണ്ട്. എട്ട് വയസ് പ്രായമുള്ള ജാക്ക റസല്‍ ടെറിയര്‍ വിഭാഗത്തിലെ നായയെയാണ് പാംബീച്ച് കൗണ്ടിയിലെ ബ്ലൂ ഹെറോണ്‍ ബൗലെവാര്‍ഡ് പാലത്തില്‍ നിന്ന് യുവതി എറിഞ്ഞത്.

വീഴ്ചയില്‍ നായയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. നായയുടെ കാല് ഒടിഞ്ഞു തൂങ്ങി. നായയുടെ പരുക്ക് ഗുരുതരമാണെന്നും എന്നാല്‍ ജീവന് പ്രശ്‌നമൊന്നുമില്ലെന്നും നായയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. നായയെ മൃഗസംരക്ഷണ വിഭാഗം ഏറ്റെടുത്തു.

കഴിഞ്ഞ വര്‍ഷം മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് മറ്റൊരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. നായയെ കെട്ടിയിട്ട ശേഷം ചവിട്ടിത്തെറിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

English summary
In a shocking incident, a woman in Florida tossed a dog off a bridge claiming ‘dogs could fly’.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X