കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യ: കേസില്‍ ലണ്ടന്‍ കോടതി ഇന്ന് വാദം കേള്‍ക്കും

വാദം കേള്‍ക്കുന്നത് ഇന്ത്യക്കു വേണ്ടി

Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കോടികളുടെ കടമുണ്ടാക്കി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കേസില്‍ ലണ്ടനിലെ വെസ്റ്റ്മനിസ്റ്റര്‍ കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. കഴിഞ്ഞ മേയ് 13 നായിരുന്നു കോടതി വാദം കേള്‍ക്കേണ്ടിയിരുന്നത്. ലണ്ടനിലുള്ള മല്യയെ ഏപ്രിലില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നായി 9,000 കോടിയ രൂപയുടെ കടം വരുത്തി വെച്ചാണ് മല്യ രാജ്യം വിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മുതല്‍ മല്യ ലണ്ടനിലാണ്. ഇന്ത്യയും ഇഗ്ലണ്ടും മല്യയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യക്ക് കോടികളുടെ ബാധ്യത വരുത്തിവെച്ചിട്ടും ലണ്ടനില്‍ സുഖജീവിതമാണ് മല്യ നയിക്കുന്നത്.

മരിച്ചാലും കൊള്ളയടിക്കാൻ എസ്ബിഐ!മരിച്ചാൽ നിങ്ങൾക്ക് പണം നഷ്ടമാകും!എസ്ബിഐയുടെ തീവെട്ടിക്കൊള്ള ഇങ്ങനെമരിച്ചാലും കൊള്ളയടിക്കാൻ എസ്ബിഐ!മരിച്ചാൽ നിങ്ങൾക്ക് പണം നഷ്ടമാകും!എസ്ബിഐയുടെ തീവെട്ടിക്കൊള്ള ഇങ്ങനെ

 vijay-mallya

Qatar crisis : സൗദി അറേബ്യയെ അമേരിക്ക കൈവിടുന്നു; ആയുധങ്ങള്‍ നല്‍കില്ല? പിന്നില്‍ ഖത്തര്‍!!Qatar crisis : സൗദി അറേബ്യയെ അമേരിക്ക കൈവിടുന്നു; ആയുധങ്ങള്‍ നല്‍കില്ല? പിന്നില്‍ ഖത്തര്‍!!

ബര്‍മ്മിങ്ഹാമില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണാന്‍ മല്യ എത്തിയിരുന്നു. എഡ്ഗ്ബാസ്റ്റണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ള കോട്ടുമിട്ട് കളി കാണുന്ന മല്യയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ മല്യ പങ്കെടുത്തതും വന്‍ വിവാദമായിരുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇംഗ്ലണ്ടിലെ സ്‌കോട്ട്ലണ്ട് യാര്‍ഡ് മല്യയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

English summary
Vijay Mallya's extradition case will be heard in court today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X