കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്ക്കറ്റുകാരേ...മൂന്ന് ദിവസം വെള്ളം കുടി മുട്ടും

  • By Meera Balan
Google Oneindia Malayalam News

മസ്‌ക്കറ്റ്: മസ്‌ക്കറ്റുകാരുടെ കുടിവെള്ളം മുട്ടും. ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ മസ്‌ക്കറ്റിലെ പലയിടത്തും കുടിവെള്ള വിതരണം മുടങ്ങുമെന്ന് പബ്ളിക്ക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ (PAEW) അറിയിച്ചു. തലസ്ഥാന നഗരിയില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിയ്ക്കുന്നതിന്റെ പണികള്‍ നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം തടസപ്പെടുക.

മസ്‌ക്കറ്റിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളിലും വെള്ളം വിതരണം മുടങ്ങും. അല്‍ ഖുവൈര്‍, ഖുറം, എംക്യു, വാതായഹ്, ബൗഷേര്‍, മസ്‌ക്കറ്റ്, മുട്രാഹ്, അമേരട്ട് എന്നിവിടങ്ങളിലാണ് വെള്ളം വിതരണം മുടങ്ങുന്നത്.

Oman

1600 എംഎം പൈപ്പ് ലൈന്‍ പുതുതായി സ്ഥാപിയ്ക്കുന്നതിന്റെ ഫലമായാണ് വെള്ളം വിതരണം മുടങ്ങുക. ഘുബ്രാഹ് സ്‌റേറഷനില്‍ നിന്നും ഖുറമിലെ ജലവിതരണ സംഭരണിയിലേയ്ക്ക് വരെ പൈപ്പ് ലൈന്‍ നീട്ടുകയാണ്.

പഴയ 600 എംഎം പൈപ്പ് ലൈന് പകരമാണ് പുതിയ 1600 എംഎം പൈപ്പ് ലൈന്‍ സ്ഥാപിയ്ക്കുന്നത്. ശൈത്യകാലമായതിനാല്‍ ജല ഉപയോഗം കുറയുമെന്ന പ്രതീക്ഷയിലാണ് ഫെബ്രുവരിയിലെ മൂന്ന് ദിനങ്ങള്‍ അറ്റകുറ്റപ്പണിയ്ക്കായി തിരഞ്ഞെടുത്തതെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു.

English summary
Water supply in many areas in Muscat will affected from February 12 to 14 as Public Authority for Electricity and Water (PAEW) are installing a new water transmission pipeline in the capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X