കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ വ്യോമാതിര്‍ത്തി ലംഘിച്ച നിഗൂഢ ഡ്രോണ്‍ ആരയച്ചത്? വെടിവച്ചിടാന്‍ പോലും കഴിഞ്ഞില്ല

Google Oneindia Malayalam News

ടെല്‍ അവീവ്: ലോകത്തെ ഏറ്റവും മികച്ച സൈനിക സാങ്കേതിക വിദ്യകള്‍ക്ക് ഉടമകളാണ് ഇസ്രായേലുകാര്‍. ആയുധക്കച്ചവടം കൊണ്ട് ആയിരക്കണക്കിന് കോടി രൂപ സമ്പാദിക്കുന്നവര്‍. പക്ഷേ അവര്‍ക്ക് ഇപ്പോള്‍ എന്താണ് സംഭവിച്ചത്? ഇസ്രായേല്‍ സൈന്യം അക്ഷരാര്‍ത്ഥത്തില്‍ ആശങ്കയിലാണ്.

Read Also: കോടിയേരിയുടെ ഏലസ്സ് വിടാന്‍ 'സംഘികള്‍' തയ്യാറല്ല... ഗ്ലൂക്കോസ് മോണിറ്ററിങ് ചിപ്പിനും പൊങ്കാലRead Also: കോടിയേരിയുടെ ഏലസ്സ് വിടാന്‍ 'സംഘികള്‍' തയ്യാറല്ല... ഗ്ലൂക്കോസ് മോണിറ്ററിങ് ചിപ്പിനും പൊങ്കാല

വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ ഒരു ഡ്രോണ്‍ ആണ് ഇപ്പോള്‍ ഇസ്രായേല്‍ സൈന്യത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. മിസൈല്‍ ഉപയോഗിച്ച് ഡ്രോണിനെ തകര്‍ക്കാനുള്ള സൈന്യത്തിന്റെ നീക്കം പരാജയപ്പെട്ടതാണ് അവരെ ഏറെ ആശങ്കപ്പെടുത്തുന്നത്.

എവിടെ നിന്നാണ് ആ ഡ്രോണ്‍ വന്നത്? അത് എവിടേയ്ക്കാണ് അപ്രത്യക്ഷമായത്? ഇതിനെക്കുറിച്ചൊന്നും അറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇസ്രായേല്‍. എന്താണ് ശരിയ്ക്കും സംഭവിച്ചത്?

പത്ത് ദിവസം മുമ്പ്

പത്ത് ദിവസം മുമ്പ്

ജൂലായ് 17 നാണ് ഇസ്രായേലിലെ ഗോലാന്‍ ഹൈറ്റ് മേഖലയില്‍ വ്യോമാതിര്‍ത്തിച്ച് ലംഘിച്ച് അജ്ഞാത ഡോണ്‍ പ്രത്യക്ഷപ്പെട്ടത്. ഇസ്രായേലിനെ സംബന്ധിച്ച് ഇത് ഏറെ നിര്‍ണായകമാണ്.

മിസൈല്‍ വിട്ടു

മിസൈല്‍ വിട്ടു

രണ്ട് പാട്രിയറ്റ് മിസൈലുകളാണ് ഡ്രോണ്‍ തകര്‍ക്കാന്‍ സൈന്യം വിക്ഷേപിച്ചത്. പക്ഷേ രണ്ട് ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

ഫൈറ്റര്‍ വിമാനം

ഫൈറ്റര്‍ വിമാനം

മിസൈല്‍ ശ്രമം പരാജയപ്പെട്ടപ്പോള്‍ എഫ് 16 ഫൈറ്റര്‍ വിമാനവും ഡ്രോണിനെ തകര്‍ക്കാന്‍ രംഗത്തെത്തി. എയര്‍ ടു എയര്‍ മിസൈലുകള്‍ ഉപയോഗിച്ച് ഡ്രോള്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല.

 അര മണിക്കൂര്‍

അര മണിക്കൂര്‍

അരമണിക്കൂറോളം ഇസ്രായേല്‍ വ്യോമ പരിധിയില്‍ ചുറ്റിക്കറങ്ങിക്കൊണ്ട് ഡ്രോണ്‍ അപ്രത്യക്ഷമാവുകയായിരുന്നു.

സിറിയയിലേക്ക്

സിറിയയിലേക്ക്

സിറിയന്‍ അതിര്‍ത്തിയിലേക്കാണ് ഡ്രോണ്‍ പറന്ന് നീങ്ങിയത് എന്ന് മാത്രമേ ഇസ്രായേലിന് അറിയുകയുള്ളൂ. അത് എവിടെ നിന്നാണ് വന്നത് എന്നത് സംബന്ധിച്ച് ഒരു വിവരവും ഇല്ല.

 സൈന്യത്തിന്റെ പരാജയം

സൈന്യത്തിന്റെ പരാജയം

ഇതിന് മുമ്പ് ഡ്രോണുകളെ പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്. പക്ഷേ ഇത്തവണ എന്തുകൊണ്ട് മിസൈല്‍ ആക്രമണം പരാജയപ്പെട്ടു എന്നതാണ് ഇസ്രായേല്‍ സൈന്യത്തെ വലയ്ക്കുന്ന ചോദ്യം.

പഴയകഥ

പഴയകഥ

രണ്ട് വര്‍ഷം മുമ്പ് സിറിയന്‍ യുദ്ധവിമാനം ഇസ്രായേല്‍ അതിര്‍ത്തി ലംഘിച്ചിരുന്നു. അന്ന് അത് വിമാനവേധ മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രായേല്‍ തകര്‍ത്തിരുന്നു. സിറിയന്‍ സൈന്യം അയച്ച ട്രോണും ഇതിന് മുമ്പ് പാട്രിയറ്റ് മിസൈലുകള്‍ തകര്‍ത്തിട്ടുണ്ട്.

റഷ്യയുടേയോ സിറിയയുടേയോ

റഷ്യയുടേയോ സിറിയയുടേയോ

വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ ഡ്രോണ്‍ സിറിയന്‍ സൈന്യത്തിന്റേതാണോ അതോ റഷ്യന്‍ വ്യോമ സേനയുടേതാണോ എന്ന് ഇസ്രായേല്‍ സംശയിക്കുന്നുണ്ട്. എന്നാല്‍ റഷ്യ തങ്ങളുടെ ശത്രുക്കളല്ലെന്നാണ് ഇസ്രായേലിന്റെ പക്ഷം.

ഐസിസിനെതിരെ

ഐസിസിനെതിരെ

ഐസിസിനെതിരെ പോരാടാന്‍ റഷ്യന്‍ വ്യോമ സേന സിറിയയില്‍ ഉണ്ട്. നിരീക്ഷണത്തിന്റെ ഭാഗമായി പറത്തിയ ഡ്രോണ്‍ യാദൃശ്ചികമായി അതിര്‍ത്തി ലംഘിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്.

നാണക്കേട്

നാണക്കേട്

വ്യോമാതിര്‍ത്തിയുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ള രാജ്യമാണ് ഇസ്രായേല്‍. എന്നിട്ടും പാട്രിയറ്റ് മിസൈലുകള്‍ ഡ്രോണിനെ തകര്‍ക്കുന്നതില്‍ പരാജയപ്പെട്ടു എന്നത് ഇസ്രായേലിനെ സംബന്ധിച്ച് വലിയ നാണക്കേടാണ്.

English summary
Who sent mystery drone into Israeli airspace? Israel army failed to gun down the drone with its Patriot Missiles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X