കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി- ഈജിപ്ത് സഖ്യത്തിന് പാളി!! ഖത്തറിനുള്ള വിലക്ക് കനത്ത പരാജയം, ലോകം പിന്തുണയ്ക്കുന്നത് ആരെ!!

ഖത്തറുമായി 12000 കോടിയുടെ ആയുധകരാറിലാണ് അമേരിക്ക ഒപ്പുവച്ചത്

  • By സാൻഡ്ര
Google Oneindia Malayalam News

റിയാദ്: ഖത്തറിനെതിരെയുള്ള ജിസിസി രാഷ്ട്രങ്ങളുടെ നീക്കം പരാജയപ്പെടുന്നതായി സൂചന. ഖത്തർ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ആദ്യ ഘട്ടത്തിൽ ഖത്തറിനെതിരെയുള്ള സൗദി, സൗദി, യുഎഇ, ബഹ്റൈൻ തുടങ്ങിയ രാഷ്ട്രങ്ങൾ ഖത്തറിന് ഏര്‍പ്പെടുത്തിയ വിലക്കിന്‍റെ ഉത്തതരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിലപാട് ജിസിസി രാഷ്ട്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഖത്തറുമായി 12000 കോടിയുടെ ആയുധകരാറിലാണ് അമേരിക്ക ഒപ്പുവച്ചത്.

അമേരിക്കയിലെത്തിയ ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് അല്‍ അതിയ്യയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമാണ് കരാറിൽ ഒപ്പുവെച്ചത്. വാഷിങ്ടണില്‍ ജൂൺ 14 ന് വൈകീട്ടായിരുന്നു ഗൾഫ് മേഖലയിലെ പ്രതിസന്ധിയ്ക്ക് ആശങ്കയേകുന്ന കരാര്‍ ഒപ്പുവച്ചത്. ഗള്‍ഫ് പ്രതിസന്ധി അമേരിക്ക തന്ത്രപൂര്‍വം മുതലെടുക്കുന്നതായാണ് ഈ സംഭവങ്ങൾ നൽകുന്ന സൂചന.

 തീരുമാനം തെറ്റായിരുന്നു

തീരുമാനം തെറ്റായിരുന്നു

ഖത്തറിനെതിരെ സൗദി, ബഹ്റൈൻ, ഈജിപ്ത്, യുഎഇ തുടങ്ങിയ രാഷ്ട്രങ്ങൾ ഉന്നയിച്ച ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നുള്ള ആരോപണം തള്ളിക്കളഞ്ഞ ഖത്തർ മാധ്യമങ്ങളെ ക്ഷയിപ്പിക്കാനുള്ള നീക്കങ്ങളാണ് ആദ്യഘട്ടത്തിൽ ഈ രാഷ്ട്രങ്ങൾ നടത്തിയത്. ഖത്തറിലെ അൽജസീറയും അല്‍ അറേബ്യയും തമ്മിലുള്ള പോരിനും ഗൾഫ് പ്രതിസന്ധി വഴിവെച്ചിരുന്നു.

ലോകം ഖത്തറിനൊപ്പം!!

ലോകം ഖത്തറിനൊപ്പം!!

ഖത്തറുമായി സഖ്യമുള്ള തുർക്കി അതേ സമയം ദല്ലാളിന്‍റെ ചുമതല കൂടി നിർവഹിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിന് തുർക്കിയെ പിന്തുണയ്ക്കുമെന്ന് ഇറാനും നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പുറമേ മിക്ക യൂറോപ്യൻ രാജ്യങ്ങളും വിലക്കിനെ അനുകൂലിക്കുന്നില്ല. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണാണ് ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരു കൂട്ടരെയും സമീപിച്ചത്. ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്ന ജോർദ്ദാനും മൊറോക്കോയും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു.

 റഷ്യയും ചൈനയും ഖത്തറിനൊപ്പം

റഷ്യയും ചൈനയും ഖത്തറിനൊപ്പം

ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സൗദിയുടേയും യുഎഇയുടേയും വിശദീകരണത്തിന് റഷ്യ, ചൈന, ജർമനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങൾ ചെവികൊടുത്തിട്ടില്ല. ജൂൺ അഞ്ചിനാണ് ഖത്തർ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും സംഘടനകൾക്ക് ഫണ്ട് നൽകുന്നുണ്ടെന്നും തങ്ങളുടെ ശത്രുപക്ഷത്തുള്ള ഇറാനെ പിന്തുണയ്ക്കുന്നുവെന്നുമാരോപിച്ച് നാല് ഗൾഫ് രാഷ്ട്രങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്.

സൗദിയ്ക്ക് തെറ്റി യുഎഇയ്ക്കും

സൗദിയ്ക്ക് തെറ്റി യുഎഇയ്ക്കും

ഖത്തറിനെതിരെയുള്ള സൗദി ഉൾപ്പെടെയുള്ള നാല് ഗൾഫ് രാഷ്ട്രങ്ങളുടെ നടപടി മുസ്ലിം ബ്രദർഹുഡിനും ഹമാസിനുമെതിരെ മാത്രമായി ചുരുങ്ങുകയായിരുന്നു. സൗദിയുമായുള്ള ബന്ധത്തില്‍ വിള്ളലേറ്റിട്ടുള്ള ഈജിപ്ഷ്യന്‍ അധികൃതര്‍ക്ക് ഇത് മെച്ചപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം കൂടിയായിരുന്നു സൗദിയ്ക്കൊപ്പം ഖത്തറിനുള്ള വിലക്കിനെ പിന്തുണയ്ക്കുക എന്നത്. ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഹമാസിന് ഇസ്രായേലിനെതിരെയുള്ള അറബ് രാഷ്ട്രങ്ങളിലെ പോരാട്ടങ്ങളെ യോജിപ്പിച്ച് നിര്‍ത്തുവാനും സഹായിക്കും.

നീക്കം ഹമാസിനെ ഒതുക്കാന്‍

നീക്കം ഹമാസിനെ ഒതുക്കാന്‍

അറബ്- ഇസ്രായേലി തര്‍ക്കങ്ങള്‍ പരിഹരിക്കുകയും വെസ്റ്റ് ബാങ്കിലും ഗാസയിലും ഹമാസിന് പകരം ബദലുകള്‍ നല്‍കാതെ ഹമാസ് ഭീകരസംഘടനയാണെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്നതോടെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഹമാസിനെ ഇസ്രായേല്‍ ജനതയ്ക്ക് എതിരായി ബന്ധിപ്പിക്കാന്‍ കഴിയും. ഈജിപ്തിലും സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും മുസ്ലിം ബ്രദര്‍ഹുഡിനെ അടിച്ചമര്‍ത്തുന്നത് എങ്ങനെയെന്നതിന്‍റെ ചരിത്രം ഈ രാജ്യങ്ങള്‍ മുതലെടുത്തിരുന്നു. ഈജിപ്തില്‍ നിന്നുള്ള ബ്രദര്‍ഹുഡ് നേതാവിനെ രക്ഷപ്പെടുത്തിയ സൗദി നേരത്തെ ഇയാള്‍ക്ക് അഭയം നല്‍കുകയും ചെയ്തിരുന്നു.

മുസ്ലിം ബ്രദര്‍ഹുഡ്

മുസ്ലിം ബ്രദര്‍ഹുഡ്

ഈജിപ്തിന്‍റെ അടിച്ചമര്‍ത്തലിന് വിധേയരായവരാണ് മുസ്ലിം ബ്രദര്‍ഹുഡുകള്‍ എന്നാണ് അറബ് രാഷ്ട്രങ്ങള്‍ വിശ്വസിക്കുന്നത്. എന്നാല്‍ യൂസഫ് അലി ഖറദാവിയാണ് മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കലില്‍ ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സിലിന്‍റെ പിന്തുണയും ബഹുമാനവും ഏറെ ലഭിച്ചിരുന്ന വ്യക്തി. ഈജിപ്തിലെ മൂന്നോളം തലമുറകളില്‍പ്പെട്ടവര്‍ മുസ്ലിം ബ്രദര്‍ഹുഡില്‍ നിന്നുള്ളവരാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് തർക്കവിഷയമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലർ സൺ ചൂണ്ടിക്കാണിച്ചത്.

ഒന്നും പുതിയതല്ല

ഒന്നും പുതിയതല്ല

ഖത്തറിന് വിലക്ക് ഏർപ്പെടുത്തിയ ഗള്‍ഫ് രാഷ്ട്രങ്ങൾക്ക് യോജിപ്പില്ലാത്ത മറ്റെന്തോ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഖത്തര്‍ ഹമാസിനെയും മുസ്ലിം ബ്രദര്‍ഹുഡിനെയും പിന്തുണയ്ക്കുന്നത് ആദ്യത്തെ സംഭവമല്ല, ഇറാനുമായി ഖത്തറിനുള്ള ബന്ധവും രഹസ്യമല്ല, ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള സംശയങ്ങള്‍ ഉടലെടുക്കുന്നത്. ഖത്തറിന്‍റെ ഔദ്യോഗിക വാര്‍ത്താ വെബ്സൈറ്റും ട്വിറ്ററും ഹാക്ക് ചെയ്യപ്പെട്ടുവെന്ന ഖത്തറിന്‍റെ അവകാശവാദവും ഖത്തർ അമിറിന്‍റെ വിവാദ പ്രസ്താവനയും അന്വേഷിച്ച് വരികയാണ്.

English summary
Trump rushed to take all the credit for Saudi-Emirati-led ban against Qatar for financing and sheltering terrorism; defence secretary signed a deal to sell 36 F-15 jets to Qatar with his Qatari counterpart Khaled Al Attiyah in Washington.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X