കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ മോചനത്തിനായി 530 ലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കി

  • By Sruthi K M
Google Oneindia Malayalam News

ലണ്ടന്‍: വിവാഹ മോചനം ലഭിക്കാന്‍ ഏത് അറ്റം വരെ പോകാനും ആളുകള്‍ തയ്യാര്‍ ആണ്. വിവാഹമോചനം പെട്ടെന്ന് ലഭിക്കും എങ്കില്‍ എത്ര പണം വാരി എറിയാനും ജനങ്ങള്‍ തയ്യാറാണ് എന്ന് തെളിയിക്കുന്ന ഒരു വാര്‍ത്ത ആണ് ബ്രിട്ടീഷ് കോടതിയില്‍ നടന്നത്. വിവാഹ മോചനം ലഭിക്കാന്‍ 530 ലക്ഷം അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം ആയി കൊടുത്തിരിക്കുന്നു. ബ്രിട്ടീഷ് കോടതിയില്‍ ആണ് ഇത്രയും വലിയ നഷ്ട പരിഹാരം നല്‍കിയിരിക്കുന്നത്.

ജമി കൂപ്പര്‍ ഹോണ്‍ എന്ന 49 കാരനാണ് വിവാഹ മോചനം ലഭിക്കുവാന്‍ ഇത്രയും വലിയ തുക നല്‍കിയത്. പതിനഞ്ച് വര്‍ഷത്തെ ജീവിതത്തിനു ശേഷം ആണ് ജമി കൂപ്പര്‍ ഹോണ്‍ 48 കാരിയായ ക്രിസ് ഹോണില്‍ നിന്നും വേര്‍പിരിഞ്ഞത്. 15 വര്‍ഷം കൊണ്ട് രണ്ടു പേരും ഒന്നിച്ചു നേടിയ സ്വത്തിനു അവകാശം ഉണ്ട് എന്ന ഭാര്യയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

divorce

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത് ആണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വിവാഹിതരായ ഇവര്‍ക്ക് നാല് മക്കള്‍ ഉണ്ട്. പാവപ്പെട്ട കുട്ടികളെ പരിചരിക്കുന്നതിന് ആയി ഇരുവരും ചാരിറ്റി ദ് ചില്‍ട്രന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുണ്ട്. വിവാഹ മോചനം കൂടിവരുന്ന ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും വലിയ തുക നല്‍കി വേര്‍പിരിഞ്ഞ ദമ്പതികളായിരിക്കും ജമി കൂപ്പര്‍ ഹോണും ക്രിസ് ഹോണും.

English summary
The estranged wife of a London financier has been awarded USD 530 million in one of the biggest divorce
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X