കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാനില്‍ ചവിട്ടുന്ന ചിത്രം ട്വിറ്ററിലിട്ടു ; യുവതി പിടിയില്‍

Google Oneindia Malayalam News

ഇസ്താംബൂള്‍ : ഖുറാനില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത യുവതി പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം തുര്‍ക്കിയിലാണ് സംഭവം നടന്നത്.

വലിയ ഹീലുളള ചുവന്ന ചെരിപ്പ് ധരിച്ച് ഖുറാനില്‍ ചവിട്ടി നില്‍ക്കുന്ന പടം യുവതി തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അങ്കാര മേയര്‍ മേലിഹ് ഗോക്‌സെക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. മതവികാരം വ്രണപ്പെടുത്തുകയും മതനിന്ദ കാണിക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

arrest

ഞങ്ങളുടെ മതത്തെ നിന്ദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മേയര്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം യുവതി ഖുറാനില്‍ ചവിട്ടിനില്‍ക്കുന്ന പടവും.

ട്വിറ്ററില്‍ കേഡിബിറ്റി എന്ന പേരിലാണ് യുവതിയ്ക്ക് അക്കൗണ്ടുളളത്. അയ്യായിരത്തോളം ഫോളോവേഴ്‌സ് ഇവര്‍ക്കുണ്ട്. താനൊരു നിരീശ്വരവാദിയാണെന്നും മനുഷ്യരോട് മാത്രമേ തനിക്ക് ബഹുമാനമുളളൂ എന്നും ഇവര്‍ പോസ്റ്റില്‍ പറയുന്നു. യുവതിയെ അറസ്റ്റ് ചെയ്തശേഷം ഇവരുടെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.

English summary
A woman was arrested after she posted a photo on Twitter of red-stilettoed feet standing on the Quran.The incident happened in Turkey last week. Police arrested her after getting a complaint. The woman describes herself as an atheist on her Twitter profile.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X