കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതി 30 വര്‍ഷം വീട്ടുതടവില്‍, ചെയ്തത് സ്വന്തം അച്ഛന്‍, ഉദ്ദേശമെന്ത് ? മകളുടെ വെളിപ്പെടുത്തല്‍!!!

30 വര്‍ഷം സ്വന്തം അച്ഛന്‍ വീട്ടുതടങ്കലില്‍ ഇട്ട മകള്‍ക്കു മോചനം. 33 കാരിയായ കെയ്റ്റി മോര്‍ഗന്‍ ഡേവിസാണ് രക്ഷപ്പെട്ടത്

  • By Manu
Google Oneindia Malayalam News

ലണ്ടന്‍: 30 വര്‍ഷം സ്വന്തം അച്ഛനാല്‍ വീട്ടില്‍ തടവില്‍ കഴിഞ്ഞ യുവതിക്കു മോചനം. ഇന്ത്യന്‍ വംശനായ അരവിന്ദന്‍ ബാലകൃഷ്ണനാല്‍ തടവില്‍ അകപ്പെട്ട മകള്‍ കെയ്റ്റി മോര്‍ഗന്‍ ഡേവിസാണ് ഒടുവില്‍ രക്ഷപ്പെട്ടത്. ലണ്ടനിലാണ് സംഭവം നടന്നത്. കൂട്ടില്‍ അടയ്ക്കപ്പെട്ട പക്ഷിയെപ്പോലെയായിരുന്നു താനെന്നും ഇപ്പോള്‍ മോചനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കെയ്റ്റി പറഞ്ഞു.

അച്ഛന്‍ മാവോയിസ്റ്റ്

മാവോസിറ്റ് നേതാവ് കൂടിയായിരുന്നു അരവിന്ദന്‍. ജയിലില്‍ അടയ്ക്കപ്പെട്ടതുപോലെ ഇയാളുടെ തടവില്‍ കഴിഞ്ഞ കെയ്റ്റി 2013ലാണ് മോചിതയാക്കപ്പെടുന്നത്.

വെളിപ്പെടുത്തല്‍ ടെലിവിഷന്‍ ഷോയില്‍

ഐടിവി ഷോയിലാണ് കെയ്റ്റി തന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. സ്വന്തമായി വാതില്‍ തുറന്ന് പുറത്തുപോവാന്‍ കഴിയുന്നതും പുറത്തെവിടെയും അനായാസം സഞ്ചരിക്കാന്‍ കഴിയുന്നതും പുതിയ അനുഭവമാണെന്ന് ഇവര്‍ പറഞ്ഞു.

 അരവിന്ദന്‍ മകളോട് പറഞ്ഞത്

തനിക്കു ദൈവത്തെപ്പോലെയുള്ള ശക്തിയുണ്ടെന്നും വീട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ നിന്റെ മരണം ഉറപ്പാണെന്നും അച്ഛന്‍ പറഞ്ഞിരുന്നതായി കെയ്റ്റി വെളിപ്പെടുത്തി. അന്ന് അരവിന്ദന്‍ തന്റെ അച്ഛനാണെന്നോ അമ്മയുണ്ടെന്നോ അറിയില്ലായിരുന്നുവെന്നും കെയ്റ്റി വ്യക്തമാക്കി.

മര്‍ദ്ദനത്തിനും മാനസികപീഡനത്തിനും ഇരയായി

30 വര്‍ഷം തടവില്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍ തന്നെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കെയ്റ്റി പറഞ്ഞു.

അമ്മയും പീഡനത്തിന് ഇരയായി

അമ്മ സീന്‍ ഡേവിസും അച്ഛന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നു കെയ്റ്റി പറഞ്ഞു. 1997ലാണ് സീന്‍ കൊല്ലപ്പെടുന്നത്. വീട്ടിന്റെ ജനലില്‍ നിന്നു താഴേക്കു വീണായിരുന്നു മരണം. അച്ഛന്റെ വീട്ടുതടങ്കലില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാവാം അമ്മയുടെ മരണം സംഭവിച്ചതെന്നാണ് കെയ്റ്റി പറയുന്നത്.

നിരവധി പേരെ വശീകരിച്ചു

വ്യക്തികളെ വാക്കുകള്‍ കൊണ്ടു വശത്താക്കാന്‍ അരവിന്ദന് പ്രത്യേക മിടുക്കുണ്ടായിരുന്നു. തനിക്കു ദൈവതുല്യമായ ശക്തിയുണ്ടെന്നും മറ്റുളളവരുടെ മനസ്സ് വായിക്കാന്‍ സാധിക്കുമെന്നും അനുവാദമില്ലാതെ വീട്ടിനു പുറത്തിറങ്ങിയാല്‍ മിന്നലേറ്റു മരിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നുവത്രെ.

 അരവിന്ദന്‍ ജയിലില്‍

മാവോയിസ്റ്റ് നേതാവായിരുന്ന അരവിന്ദന്‍ ഇപ്പോള്‍ ജയിലിലാണ്. 2016ലാണ് കോടതി ഇയാള്‍ക്കു 23 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തി നിരവധി സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും തടവില്‍ ഇടുകയും ചെയ്തുവെന്നതും സ്വന്തം മകളെയും വീട്ടില്‍ തടവിലിട്ടുവെന്നതുമാണ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍.

അച്ഛന് മാപ്പുകൊടുക്കുമെന്ന് കെയ്റ്റി

തന്റെ ജീവിത്തിലെ വിലപ്പെട്ട വര്‍ഷങ്ങളാണ് അച്ഛന്‍ കാരണം നഷ്ടമായത്. കുടുംബാംഗങ്ങള്‍, കുട്ടിക്കാലം, സുഹൃത്തുക്കള്‍, പ്രേമം എന്നിവയെല്ലാം നഷ്ടമായെങ്കിലും അച്ഛനോട് പൊറുക്കാന്‍ തയ്യാറാണെന്ന് കെയ്റ്റി പറഞ്ഞു.

 ജീവിതം ഒരു യാത്രയാണ്

ജീവിതം ഒരു യാത്രയാണെന്ന് കെയ്റ്റി പറഞ്ഞു. നെല്‍സണ്‍ മണ്ഡേല പറഞ്ഞതുപോലെ കോപവും വെറുപ്പും മനസ്സില്‍ വച്ച് ജയിലില്‍ നിന്നു പുറത്തിറങ്ങിയാലും നിങ്ങള്‍ തടവില്‍ത്തന്നെയാണെന്ന വാക്കുകളാണു തനിക്കു പ്രചോദനമെന്നും അവര്‍ വ്യക്തമാക്കി.

പുറത്തിറങ്ങിയപ്പോള്‍ ശരിക്കും ബുദ്ധിമുട്ടി

വീട്ടുതടങ്കലില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ തുടക്കത്തില്‍ താന്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടതായി കെയ്റ്റി പറയുന്നു. റോഡ് മുറിച്ചു കടക്കുന്നത് എങ്ങനെയെന്നു പോലും അന്ന് അറിയില്ലായിരുന്നു.

വീഡിയോ കാണാം

English summary
A woman who was kept like a 'caged bird' by her Maoist cult leader father for 30 years has said that it is 'fantastic' to be free as she tries to rebuild her life. Katy Morgan-Davies, 33, formerly known as Rosie Davies, lived like a virtual prisoner in her father's extreme Left-wing commune for three decades, where she was beaten and psychologically abused before escaping in 2013.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X