കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

450 കിലോ ഭാരമുണ്ടായിരുന്ന സ്ത്രീ ഇപ്പോള്‍ 90 കിലോ

  • By Gokul
Google Oneindia Malayalam News

ടെക്‌സാസ്: തന്റെ ജീവിതത്തെ അത്ഭുതമെന്നോ അവിശ്വസനീയമെന്നോ കരുതാനാണ് അമേരിക്കക്കാരിയായ മെയ്‌റാ റോസെല്‍സിന് ഇഷ്ടം. അത്രയും വേദനാജനകമായിരുന്ന അവരുടെ ജീവിതം ഇപ്പോള്‍ ആരോഗ്യമുള്ള ഏതൊരാളെയും പോലെ സാധാരണമാണ്. ഒരിക്കല്‍ 450 കിലോഗ്രാം ഭാരമുള്ള അവര്‍ക്കിപ്പോള്‍ കേവലം 90 കിലോഗ്രാം മാത്രമേ ഭാരമുള്ളൂ.

കൃത്യമായ ചികിത്സയും ഭക്ഷണ നിയന്ത്രണവും കൊണ്ടാണ് 'ഹാഫ് ടണ്‍ കില്ലര്‍' എന്നു ലോകം വിശേഷിപ്പിച്ചിരുന്ന സ്ത്രീ സാധാരണ ജീവിതത്തിലേക്ക് നടന്നുകയറിയത്. കില്ലര്‍ എന്ന് അവരെ വിശേഷിപ്പിക്കാന്‍ കാരണമുണ്ട്. 2008ല്‍ സഹോദരി പുത്രനെ കൊലപ്പെടുത്തിയ കേസില്‍ അവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

half-ton-killer

കിടന്നുരുളുമ്പോള്‍ രണ്ടുവയസുള്ള കുട്ടിയുടെ തലയ്ക്ക ക്ഷതമേറ്റെന്നും അതുവഴി കുട്ടി മരിച്ചെന്നുമായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ സഹോദരിയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ കൊലപാതകക്കുറ്റം മെയ്‌റാ എറ്റെടുക്കുകയായിരുന്നെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

2011ല്‍ ആണ് ഇവര്‍ ഭാരം കുറയ്ക്കാനുള്ള ചികിത്സ തുടങ്ങിയത്. ഹോസ്റ്റണില്‍ നിന്നുള്ള ഡോക്ടര്‍ യുനാന്‍ നൗസരാദനാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. പലതരം ശസ്ത്രക്രിയയിലൂടെയും കൃത്യമായ ഭക്ഷണ നിയന്ത്രണത്തിലൂടെയുമാണ് ഒരു പക്ഷേ മരണം തന്നെ സംഭവിക്കാവുന്ന ജീവിതം ഡോക്ടര്‍മാര്‍ തിരിച്ചു നല്‍കിയത്. തനിക്കിപ്പോള്‍ ഒരു അസുഖവുമില്ലെന്ന് മെയ്‌റാ സാക്ഷ്യപ്പെടുത്തുന്നു. ജീവിക്കാനായി മാത്രം ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കാനായി ജീവിക്കുകയല്ല വേണ്ടതെന്നും തന്റെ ജീവിതം അനുഭവമാക്കി അവര്‍ ലോകത്തോട് പറഞ്ഞു.

English summary
Woman known as 'Half-Ton Killer' shares weight loss journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X