കാണാത്ത ഓണ്‍ലൈന്‍ കാമുകനുവേണ്ടി നല്‍കിയത് 8 കോടി രൂപ
ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വഴി ഉടലെടുത്തുന്ന സൗഹൃദങ്ങള്‍ക്കുവേണ്ടി എന്തുവേണമെങ്കിലും നല്‍കുന്നവരുണ്ട്. പലപ്പോഴും സ്ത്രീകള്‍ അടക്കമുള്ളവര്‍ ഭാരിച്ച പണം നഷ്ടപ്പെടുമ്പോള്‍ പോലീസില്‍ പരാതി നല്‍കുന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ അമേരിക്കയിലെ ഒരു സ്ത്രീ തന്റെ കാമുകന് വേണ്ടി നല്‍കിയത് 14 ലക്ഷം ഡോളറാണ്. (ഏകദേശം 8.66 കോടി രൂപ).
തന്നെ ജീവനു തുല്യം സ്‌നേഹിക്കുന്ന കാമുകന് ഇത്രയും തുക നല്‍കിയതില്‍ കാമുകിയായ സാറയ്ക്ക് വിഷമമൊന്നുമില്ല. ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്തയാളാണ് കാമുകനായ ക്രിസ് ഓസ്ലന്‍. എന്നാല്‍, തന്നെ എന്നെങ്കിലും കാമുകന്‍ കാണാനെത്തുമെന്നും ഒരിക്കലും തന്നെ വഞ്ചിക്കില്ലെന്നും സാറ ഉറപ്പിച്ചു പറയുന്നു.
സംസാരത്തില്‍ ഇടയ്ക്ക് ദുരൂഹത തോന്നാറുണ്ടെങ്കിലും തന്റെ തോന്നല്‍ മാത്രമായിരിക്കും അതാണെന്നാണ് സാറ പറയുന്നത്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറ്റലിയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തവരാണ് കാമുകന്റെ കുടുംബം. പിന്നീട് പല രാജ്യങ്ങളിലായി തൊഴില്‍ നോക്കി. അങ്ങിനെയാകാം സംസാരത്തില്‍ മാറ്റം വന്നിട്ടുണ്ടാവുകയെന്ന് സാറ വ്യക്തമാക്കുമാക്കുന്നു.
പരിചയപ്പെട്ട് വെറും 18 മാസത്തിനകമാണ് സാറ ഇത്രയും തുക നല്‍കിയത്. പണം ചോദിച്ചുകൊണ്ട് ഇടയ്ക്കിടെ കാമകന്‍ സന്ദേശമയക്കും. അപ്പോഴെല്ലാം യാതൊരു മടിയും കൂടാതെ സാറ പണവും നല്‍കും. കഴിഞ്ഞ ജൂണില്‍ 5, 50,000 ഡോളര്‍ ആവശ്യപ്പെട്ട കാമുകന് തന്റെ ഒരു അപ്പാര്‍ട്ട്‌മെന്റി വിറ്റാണ് കാമുകി പണം നല്‍കിയിരിക്കുന്നതെന്നാണ് അതിശയകരം. നേരത്തെ രണ്ടുതവണ വിവാഹമോചിതയായ സാറ തന്റെ കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍.