കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ടീച്ചര്‍മാര്‍ കൊല്ലാന്‍ പഠിക്കുന്നു... എന്തിന്?

  • By Soorya Chandran
Google Oneindia Malayalam News

പെഷവാര്‍: പാകിസ്താനിലെ വനിത അധ്യാപകര്‍ ഇപ്പോള്‍ പുതിയ ചില കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് കലാഷ് നിക്കോവ് തോക്ക് ഉപയോഗിച്ച് ഒരാളെ വെടിവച്ച് കൊല്ലുക, എങ്ങനെ കൈത്തോക്കുകളും റൈഫിളുകളും ഉപയോഗിച്ച് കൊല നടത്താം....

വെറുതേ പറയുന്നതല്ല ഇത്. സംഗതി സത്യമാണ്. പെഷവാറിലെ സൈനിക സ്‌കൂളില്‍ താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പരിശീലനം.

Pak Teaqcher Gun

കഴിഞ്ഞ ഡിസംബര്‍ 16 നാണ് പെഷവാറിലെ സൈനിക സ്‌കൂളില്‍ പാക് താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. 132 വിദ്യാര്‍ത്ഥികളടക്കം 145 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

പാകിസ്താനില്‍ താലിബാന്‍ ഇപ്പോഴും ശക്തമാണ് സ്‌കൂളുകള്‍ക്ക് നേരെയാണ് അവര്‍ എപ്പോഴും ലക്ഷ്യം വക്കുന്നത്. അപ്പോള്‍ പിന്നെ അധ്യാപകരെ തന്നെ പ്രതിരോധത്തിന് തയ്യാറാക്കുക എന്ന സൂത്രമാണ് പാകിസ്താന്‍ അധികൃതര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

പാക് താലിബാന്റെ ആക്രമണം നിരന്തരം നേരിടുന്ന ഖൈബര്‍ പ്രവിശ്യയിലാണ് ആദ്യ ഘട്ടത്തില്‍ ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത്. എട്ട് പേരടങ്ങുന്ന ആദ്യ സംഘത്തിന് പരിശീലനം നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂളില്‍ താലിബാന്റെ ആക്രമണം ഉണ്ടായാല്‍ സൈന്യമെത്തി, രക്ഷിക്കുന്ന സമയം വരെ പ്രതിരോധം തീര്‍ക്കാന്‍ ഇത്തരത്തില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍ക്ക് കഴിയും. അഞ്ച് മുതല്‍ 10 മിനുട്ടിനുളളില്‍ സൈന്യത്തിന് രക്ഷാപ്രവര്‍ത്തനവുമായി എത്താനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.

അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഇപ്പോള്‍ അനുവാദം നല്‍കിയിട്ടുണ്ടെന്ന് പാക് അധികൃതരെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ എന്ന ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Women Teachers trained to use Kalashnikovs and handguns in Pakistan after Peshawar Masscre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X