കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ആദ്യ എടിഎം മെഷീന് 50-ാം പിറന്നാള്‍!!!ആദ്യ എടിഎമ്മിനെക്കുറിച്ച് അറിയേണ്ടതെല്ലാം..

പിറന്നാള്‍ ദിനത്തില്‍ സ്വര്‍ണ്ണനിറം,മുന്നില്‍ ചുവപ്പു പരവതാനി

Google Oneindia Malayalam News

ലണ്ടന്‍: ഇന്നായിരുന്നു ആ ദിവസം. അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു എടിഎം മെഷീനില്‍ നിന്ന് ആദ്യമായി ഒരാള്‍ പണം പിന്‍വലിച്ചു. അതിന്റെ ഓര്‍മ്മ പുതുക്കാന്‍ ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള ലോകത്തിലെ ആദ്യത്തെ എടിഎം സ്വര്‍ണ്ണനിറം പുതച്ചു. പണമെടുക്കാന്‍ വന്നവര്‍ ചുവുപ്പുപരവതാനിയിലൂടെ നടന്നു.

ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള ബാര്‍ക്ലേയ്‌സ് ബാങ്കിന്റെ എടിഎം ആണ് ലോകത്തിലെ ആദ്യത്തെ എടിഎം. സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായ ഷെഫേര്‍ഡ് ബാരണ്‍ ആണ് 1967 ജൂണ്‍ 27 ന് ആദ്യത്തെ എടിഎം കണ്ടുപിടിച്ചത്. എടിഎമ്മില്‍ നിന്ന് ആദ്യം തുക പിന്‍വലിച്ചത് ഇംഗ്ലീഷ് നടനായ റെഗ് വാര്‍ണേ ആണ്. അന്‍പതാം വാര്‍ഷികത്തിന്റെ ഓര്‍മ്മ പുതുക്കി ആദ്യത്തെ എടിഎമ്മിന് ഇന്ന് സ്വര്‍ണ്ണ നിറമായിരുന്നു. കൂടാതെ എടിഎം മെഷീനു മുന്നില്‍ ഒരു ചുവപ്പു പരവതാനിയും വിരിച്ചിരുന്നു.

atm

ഇന്ന് ലോകത്ത് 3 മില്യന്‍(3 കോടി) എടിഎം മെഷീമുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇംഗ്ലണ്ടില്‍ മാത്രം 70,000 എടിഎം മെഷീനുകളുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ വ്യാപകമായെങ്കിലും പണം എല്ലാവരുടെയും ജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്നും എടിഎമ്മുകളുടെ പ്രധാന്യം കുറയുന്നില്ലെന്നും ബാര്‍ക്ലേയ്‌സ് ബാങ്കിന്റെ കസ്റ്റമര്‍ എക്‌സപീരിയന്‍സ് ആന്‍ഡ് ചാനല്‍ മേധാവി റഹീല്‍ അഹമ്മദ് പറഞ്ഞു.

English summary
World's first ATM machine turns to gold on 50th birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X