കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനം രക്ഷിക്കാന്‍ എല്ലാം നഷ്ടപ്പെടുത്തി ഇറാഖി പെണ്‍കുട്ടി

  • By അക്ഷയ്‌
Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസിനു മുന്നില്‍ തോല്‍ക്കാന്‍ മനസിലെന്ന് പ്രഖ്യാപിച്ച് ഇറാഖി പെണ്‍കുട്ടി. കേവലം പതിനെട്ട് വയസ്സ് മാത്രമുള്ള യാസ്മിന്‍ എന്ന യെസീദി പെണ്‍കുട്ടിയാണ് ഐസിസിന്റെ ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തീ കൊളുത്തി വിരൂപിയായത്.

തുര്‍ക്കി സൈന്യം സിറിയയില്‍ കടന്നു... യുദ്ധം തുടങ്ങി, അസദ് എന്ത് ചെയ്യും?തുര്‍ക്കി സൈന്യം സിറിയയില്‍ കടന്നു... യുദ്ധം തുടങ്ങി, അസദ് എന്ത് ചെയ്യും?

ഇപ്പോള്‍ ജര്‍മ്മനിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് യാസ്മിന്‍. ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ജാന്‍ ഇല്‍ബാന്‍ കിസില്‍ഖാന്‍ എന്ന ഡോക്ടറാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വീരൂപയായാല്‍ ഭീകരരുടെ കാമവെറിയില്‍ നിന്ന് രക്ഷപ്പെടാമെന്ന ചിന്തയാണ് യാസ്മിനെ ഈ സാഹസത്തിലേക്ക് നയിച്ചത്.

Fire

അടുത്തിടെയാണ് പെണ്‍കുട്ടി ഐസിസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെടുന്നത്. 2014ല്‍ യാസ്മിന്റെ ഗ്രാമത്തില്‍ കടന്നു കയറിയ ഐസിസ് ഭീകരര്‍ ഗ്രാമത്തിലുള്ളവരെ ബന്ധികളാക്കുകയായിരുന്നു. തട്ടികൊണ്ടുപോയവരില്‍ യാസ്മിന്‍ അടക്കമുള്ളവരെ ലൈംഗീക അടിമകളാക്കുകയും ചെയ്തു.

12കാരനായ ചാവേര്‍ ഐസിസ് അനുഭാവിയോ!!! തുര്‍ക്കി സ്‌ഫോടനത്തിന് പിന്നില്‍ സംഭവിച്ചതിങ്ങനെ12കാരനായ ചാവേര്‍ ഐസിസ് അനുഭാവിയോ!!! തുര്‍ക്കി സ്‌ഫോടനത്തിന് പിന്നില്‍ സംഭവിച്ചതിങ്ങനെ

ഒരു ദിവസം തന്നെ ഒന്നിലേറെ പേര്‍ തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നതായി യാസ്മിന്‍ പറയുന്നു. യാസ്മിനെ കൂടാതെ നൂറുകണക്കിന് യസീദി പെണ്‍കുട്ടികള്‍ ജര്‍മ്മനിയിലെ വിവിധ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്.

English summary
THE Yazidi girl had been in the safety of a refugee camp in Iraq for two weeks when she imagined she heard the voices of Islamic State fighters outside her tent.Petrified by the thought of again facing rape and abuse at their hands, 17-year-old Yasmin vowed to make herself undesirable. She doused herself in gasoline and lit a match. The flames burned her hair and face, peeling away her nose, lips and ears.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X