കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമന്‍ വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ 45 യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

അബുദാബി: യെമനിലെ ഹൂത്തി വിമതര്‍ക്കെതിരെ യുദ്ധം നടത്തുന്ന 45 യുഎഇ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സഖ്യസേനയുടെ ആയുധപുരയ്ക്ക് നേരെ വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് യുഎഇ സൈനികര്‍ കൊല്ലപ്പെട്ടത് . സൗദി അറേബ്യയുടെ നേതൃത്വത്തിലാണ് വിവിധ അറബ് രാഷ്ട്രങ്ങള്‍ സംയുക്തമായി യെമന്‍ വിമതര്‍ക്കെതിരെ യുദ്ധം നടത്തുന്നത് .

അറബ് സഖ്യസേനയ്ക്ക് നേരെ വിമതര്‍ നടത്തിയ ആക്രമണത്തിലാണ് 45 യുഎഇ സൈനികര്‍ കൊല്ലപ്പെട്ടത് . അഞ്ച് ബഹ്‌റിന്‍ സൈനികരും കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു . ഈ ആക്രമണങ്ങളൊന്നും തങ്ങളെ ഭീഷണിപ്പെടുത്തുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗഷ് പറഞ്ഞു .

Yemen

ആയിരക്കണക്കിന് സൈനികരെയാണ് യുഎഇ യെമന്‍ യുദ്ധത്തിനായി അയച്ചിരിയ്ക്കുന്നത് . യുഎഇ രാഷ്ട്രം രൂപവത്കൃതമായ ശേഷം ആദ്യമായിട്ടാണ് ഒരു യുദ്ധത്തില്‍ ഇത്രയേറെ യുഎഇ സൈനികര്‍ കൊല്ലപ്പെടുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂത്തി വിമതര്‍ക്കെതിരെയാണ് സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആക്രമണം നടത്തുന്നത് . ആക്രമത്തില്‍ യെമനില്‍ 4500ലേറെപ്പേരാണ് മരിച്ചത് .

English summary
Forty-five soldiers from the United Arab Emirates have been killed in Yemen while fighting Houthi rebels as part of a Saudi-led coalition, the UAE says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X