കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ അരിശം തീരുന്നില്ല; മാധ്യമ പ്രവർത്തകരെ ചീത്ത പറഞ്ഞു,ചോദ്യത്തിന് ഉത്തരം പറയാൻ മനസ്സില്ലത്രേ

ഹിലരിയെ പിന്തുണച്ച മാധ്യമങ്ങളെ ട്രംപ് കുറ്റപ്പെടുത്തി. ഒപ്പം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യ ഇടപെട്ടിട്ടുണ്ടെന്നും

  • By Deepa
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മാധ്യമ പ്രവര്‍ത്തകരുമായി അത്ര രസത്തിലല്ല നിയുക്ത അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ്. ഹിലരിയുടെ വിജയം പ്രവചിച്ചിരുന്നതാണ് അമേരിക്കയിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും. തനിക്കെതിരെ ചാനലുകളും പത്രങ്ങളും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നാണ് ട്രംപിന്‌റെ ആരോപണം. ട്രംപിന്‌റെ കലി അടങ്ങിയിട്ടില്ലെന്ന് വേണം ഇപ്പോഴത്തെ പെരുമാറ്റത്തില്‍ നിന്ന് മനസ്സിലാക്കാന്‍.

മാധ്യമ പ്രവര്‍ത്തനോട് കയര്‍ത്തു

സിഎഎന്‍ റിപ്പോര്‍ട്ടര്‍ ജിം അകോസ്റ്റയോടാണ് വാര്‍ത്താസമ്മേളനത്തിനിടെ നിയുക്ത പ്രസിഡന്‌റ് കയര്‍ത്തത്. ജിമ്മിനെ ചോദ്യം ചോദിയ്ക്കുന്നതില്‍ നിന്ന് ട്രംപ് വിലക്കി.

കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു

സിഎന്‍എന്‍ ന്യൂസ് ചാനലിന്‌റെ നേതൃത്വത്തില്‍ തനിക്ക് എതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് ട്രംപിന്‌റെ പ്രധാന പരാതി. തനിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചത് സല്‍പ്പേരിന് കോട്ടം തട്ടാന്‍ ഇടയായെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്‌റെ അസഹിഷ്ണുത

സിഎന്‍എന്‍ റിപ്പോർട്ടറെ ചോദ്യം ചോദിയ്ക്കുന്നതില്‍ നിന്ന് ട്രംപ് പൂര്‍ണമായി വിലക്കി. ഒരു അടിസ്ഥാനവും ഇല്ലാത്ത വാര്‍ത്തകളാണ് ഇവര്‍ നല്‍കുന്‌നതെന്നും നിങ്ങളുടെ ചോദ്യത്തിന് മറുപടിനല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയുക്ത പ്രസിഡന്‌റ് തുറന്നടിച്ചു.

റഷ്യയെ തള്ളി ട്രംപ്

അധികാരം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഡൊണാള്‍ഡ് ട്രംപ് ഒരു കാര്യം വ്യക്തമാക്കി. റഷ്യയുമായി വലിയ ചങ്ങാത്തതിന് ഇല്ല. അമേരിക്കന്‍ പ്രസിഡന്‌റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ ഇടപെട്ടിട്ടുണ്ടാകാമെന്ന് ട്രംപ് സമ്മതിച്ചു. തന്‌റെ നല്ല സുഹൃത്താണ് റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമര്‍ പുചിന്‍ എന്ന് പറഞ്ഞ ട്രംപ് തന്നെയാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്.

English summary
Mr Trump dismissed as "nonsense" the media claims that Russia has compromising information on him, saying the allegations may have been leaked by US intelligence agencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X