കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എസില്‍ സിഖ് വിദ്യാര്‍ത്ഥിക്ക് നേരെ വംശീയാധിക്ഷേപം

  • By Aiswarya
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യു.എസില്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം. ജോര്‍ജിയയിലെ സ്‌കൂള്‍ ബസിനുള്ളില്‍ സിഖ് വിദ്യാര്‍ത്ഥിക്ക് നേരെ വംശീയാധിക്ഷേപം. ജോര്‍ജ്ജിയയിലെ ദുലൂത്തിലുള്ള ഛത്താഹൂച്ചേ എലിമെന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഹര്‍ഷുഖ് സിംഗ് എന്ന വിദ്യാര്‍ഥിയെയാണ് സ്‌കൂള്‍ ബസിനുള്ളില്‍ വച്ച് മറ്റ് കുട്ടികള്‍ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചത്. സംഭവത്തിന്റെ വീഡിയോ യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സ്‌കൂള്‍ ബസിനുള്ളില്‍ വീഡിയോയുടെ തുടക്കത്തില്‍ തന്നെ മറ്റു കുട്ടികള്‍ വംശീയമായി അധിക്ഷേപിക്കുകയാണെന്ന് ഹര്‍ഷുഖ് പറയുന്നുണ്ട്.

sikh.jpg

തലയില്‍ ടര്‍ബന്‍ കെട്ടിയിരിക്കുന്ന ഹര്‍ഷുഖിന്റെ പിന്നിലെ സീറ്റില്‍ ഇരിക്കുന്ന പെണ്‍കുട്ടി അവന് നേരെ ചൂണ്ടി 'തീവ്രവാദി...തീവ്രവാദി' എന്ന് വിളിക്കുകയും പിന്നീട് മറ്റ് കുട്ടികള്‍ ചുറ്റും കൂടി അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

വീഡിയോ ഹര്‍ഷുഖ് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്നെ കുട്ടികള്‍ വംശീയമായി അധിക്ഷേപിക്കുകയും അഫ്ഗാന്‍ തീവ്രവാദി എന്ന് വിളിക്കുകയും ചെയ്യുന്നു. തന്നെപ്പോലുള്ളവരോട് ഇങ്ങനെ ചെയ്യരുതെന്ന് പറയുന്ന കുട്ടി താന്‍ മുസ്ലീമല്ല സിഖ് ആണെന്നും വ്യക്തമാക്കി.

English summary
In a shocking case of racism, a young Sikh boy in the US state of Georgia has been called a "terrorist" by a group of school children, with the video of the abuse now going viral on the Internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X