കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാസ്തു ശരിയല്ല; സെക്രട്ടറിയേറ്റ് കെട്ടിടം മാറ്റുന്നു

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കു കാരണം ഭരണ മന്ദിരത്തിന്റെ സ്ഥാനമാണ്. അതു മാറ്റിയാല്‍ എല്ലാം ശരിയാകും. പറയുന്നത് മറ്റാരുമല്ല. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് വിവാദ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. വാസ്തു ദോഷം നിലനില്‍ക്കുന്നതിനാല്‍ സെക്രട്ടറിയേറ്റിനായി പുതിയ കെട്ടിടം പണിയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം നടന്ന ക്യാബിനറ്റ് മീറ്റിംഗ് ഇതിന് അനുമതിയും നല്‍കി. 150 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി വകയിരുത്തിയിട്ടുള്ളത്. പണി കഴിയുമ്പോഴേക്കും ഇതിന്റെ ഇരട്ടിയെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ എറഗഡയിലാണ് പുതിയ സെക്രട്ടേറിയറ്റിനായി കണ്ടെത്തിയ സ്ഥലം. സ്ഥലത്തിന്റെ വാസ്തു എല്ലാം വിദഗ്ധര്‍ നോക്കി തൃപ്തിപ്പെട്ടുകഴിഞ്ഞു.

Telangana Secretariat

ഇന്ത്യയുടെ 29ാമത്തെ സംസ്ഥാനമായ തെലങ്കാന പിറവിയെടുത്തിട്ട് അധിക കാലമായില്ല. ആന്ധ്ര പ്രദേശിനും തെലങ്കാനയ്ക്കും ഇപ്പോള്‍ ഹൈദരാബാദ് തന്നെയാണ് തലസ്ഥാനം. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് പുതിയ കെട്ടിടം പണിയുന്നതെന്നും, അതല്ല മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഫൈവ്സ്റ്റാര്‍ സൗകര്യമൊരുക്കുകയാണ് കെട്ടിടത്തിന്റെ ഉദ്ദേശമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പുതിയ കെട്ടിടം പണിയുന്നതോടെ വാസ്തു ദോഷമുള്ള പഴയ സ്ഥലവും കെട്ടിടം സര്‍ക്കാര്‍ വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥലം നോട്ടമിട്ട റിയല്‍എസ്‌റ്റേറ്റുകാര്‍ക്കുവേണ്ടി സര്‍ക്കാര്‍ സ്വയം ഒഴിഞ്ഞുകൊടുക്കുകയാണെന്ന് മുന്‍മന്ത്രി ജീവന്‍ റെഡ്ഡി ആരോപിച്ചു. വികസനമെന്ന പേരില്‍ ഏതോകാലത്തെ രീതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

English summary
Chief Minister K Chandrasekhar Rao says 'Vastu Defect' a Reason for Shifting Telangana Secretariat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X