കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരം മോഷണത്തിന് പ്രചോദനമായത് ദിലീപ്

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: സ്വര്‍ണവും പണവും ഇലട്രോണിക്‌സ് സാധനങ്ങളുമെല്ലാം മോഷ്ടിക്കുന്നവരാണ് മിക്ക കള്ളന്മാരും. എന്നാല്‍ നാലും അഞ്ചും പേര്‍ അത്യധ്വാനം ചെയ്യേണ്ടതായുള്ള മരമോഷണത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ചിലര്‍ കഴിഞ്ഞദിവസം തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. മൂന്നുവര്‍ഷത്തോളം പോലീസിനെ വെട്ടിച്ചുനടന്ന മോഷണ സംഘമാണ് പിടിയിലായത്.

അറസ്റ്റിലായ തളിപ്പറമ്പ് ഞാറ്റുവയലിലെ കല്ലാലി സൈമോന്‍ (28), പാപ്പിനിശേരിയിലെ മൂത്തേത്ത് ആബിദ് (32), പാപ്പിനിശേരി ആനവളപ്പിലെ ഫര്‍ണിച്ചര്‍ ഷോറൂം ഉടമ ചെറിയാണ്ടീലകത്ത് അബ്ദുള്‍ ലത്തീഫ് (38) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് എസ്‌ഐ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് പിടിയിലായത്.

arrest

പുതിയ വീടെടുക്കന്ന സ്ഥലത്ത് സൂക്ഷിക്കുന്ന പണിതീര്‍ത്ത കട്ടിളകളും ജനലുകളും കൂടാതെ റോഡരുകിലേക്ക് മാറ്റിയിട്ട വന്‍ മര ഉരുപ്പടികളും രാത്രിയില്‍ വാഹനവുമായെത്തി കടത്തുകയായിരുന്നു സംഘത്തിന്റെ രീതി. കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ മോഷണസംഘം ഇതുവരെ സമ്പാദിച്ചതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

നടന്‍ ദിലീപിന്റെ ക്രേസി ഗോപാലന്‍ എന്ന ചിത്രത്തിലെ വേഷമാണ് പ്രതികള്‍ക്ക് പ്രചോദനമായതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കടമെടുത്തും മറ്റും കഷ്ടപ്പെട്ട് വീടുനിര്‍മാണത്തിനായി കരുതിയ മരങ്ങളാണ് പലര്‍ക്കും നഷ്ടപ്പെട്ടത്. പാപ്പിനിശ്ശേരിയിലെ ഫര്‍ണിച്ചര്‍കടവഴിയായിരുന്നു മിക്കതും വിറ്റഴിച്ചതെന്ന് പോലീസ് പറഞ്ഞു. മോഷണ വസ്തുവാണെന്നറിയാതെ ഇവരില്‍ നിന്നും മരംവാങ്ങി വീടു പണിതവരൊക്കെ ഇപ്പോള്‍ പ്രശ്‌നത്തിലകപ്പെട്ടിരിക്കുകയാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

English summary
Gang of timber thief arrested in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X